ബെംഗളൂരു: ബെംഗളൂരു: ഡിസംബർ 31 ന് പുതുവത്സരം ആഘോഷിക്കുന്നവരെ പൊതുജനങ്ങളെ സഹായിക്കാൻ ബെംഗളൂരുവിലെ നമ്മുടെ മെട്രോയും ഒരുങ്ങുകയാണ്.
ബെംഗളൂരു എം.ജി. റോഡ് (എംജി റോഡ് സ്റ്റേഷൻ), ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റുകൾ എന്നിവയാണ് ആഘോഷങ്ങൾ അവസാനിക്കുന്ന പ്രധാന മേഖലകൾ.
ഇവിടെയെത്തുന്നവർക്ക് വീടുകളിലെത്താൻ സൗകര്യമൊരുക്കാൻ മെട്രോ ഗതാഗതം അന്നേദിവസം പുലർച്ചെ രണ്ടുവരെ സർവീസ് നീട്ടിയിട്ടുണ്ട്.
ട്രിനിറ്റി, കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനുകളിലായിരിക്കും സർവീസ് സമയത്തിൽ മാറ്റം വരുത്തുക.
എന്നാൽ, ആഘോഷങ്ങൾ കൊടുമ്പിരിക്കൊള്ളുന്ന എം.ജി.റോഡ് മെട്രോ സ്റ്റേഷനിൽ അധികസമയം മെട്രോ പ്രവർത്തനം നീട്ടരുതെന്ന് പൊലീസ് വകുപ്പ് ഉത്തരവിട്ടു.
യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് എംജി റോഡ് മെട്രോ സ്റ്റേഷനിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതെന്ന് സിറ്റി പോലീസ് അറിയിച്ചു.
എംജി റോഡ് അടക്കമുള്ള മറ്റ് മെട്രോ സ്റ്റേഷനുകളിൽ അവസാന മെട്രോ ട്രെയിൻ രാത്രി 11.30ന് സർവീസ് അവസാനിപ്പിക്കും.
അതേസമയം. ട്രിനിറ്റി, കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനുകളിൽ പുലർച്ചെ രണ്ട് മണി വരെ ട്രെയിനുകൾ 15 മിനിറ്റ് ഇടവേളയിൽ സർവീസ് നടത്തും.
- എല്ലാ ദിവസവും രാത്രി 11.30ന് ഉണ്ടായിരുന്ന അവസാന ട്രെയിൻ സർവീസ് ഡിസംബർ 31 പുലർച്ചെ 2 വരെയാണ് നീട്ടിയിട്ടുള്ളത്.
- ഈ സമയത്ത് ഓരോ 15 മിനിറ്റിലും മെട്രോ ട്രെയിൻ സർവീസ്ബി നടത്തുമെന്ന് എംആർസിഎൽ അറിയിച്ചു.
- ഈ കാലയളവിൽ എംജി റോഡ് സ്റ്റേഷൻ അടച്ചിരിക്കും, അതിനാൽ യാത്രക്കാർക്ക് ട്രിനിറ്റി അല്ലെങ്കിൽ കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനുകളിൽ പോയി യാത്ര ചെയ്യാം.
- ട്രിനിറ്റി, കബ്ബൺ പാർക്ക് സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാർക്ക് 50 രൂപയുടെ പേപ്പർ ടിക്കറ്റ് നൽകും.
- ഡിസംബർ 31 ന് അർദ്ധരാത്രി ടിക്കറ്റ് വിതരണം ഉണ്ടാകില്ലെന്നും പേപ്പർ ടിക്കറ്റുകൾ മുൻകൂട്ടി വാങ്ങണമെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.
- സ്‌മാർട്ട് കാർഡുകളും ക്യുആർ കോഡ് ടിക്കറ്റുകളും ഉള്ള യാത്രക്കാർക്ക് പതിവുപോലെ ഇളവ് നിരക്കിൽ യാത്ര ചെയ്യാമെന്ന് ബിഎംആർസിഎൽ അധികൃതർ അറിയിച്ചു.