മാതാപിതാക്കളുടെ മുന്നിൽവെച്ച് മൂന്നുവയസ്സുകാരി കാറിടിച്ചു മരിച്ച

ബെംഗളൂരു: നഗരഭാവി ഗ്രാമത്തിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന 3 വയസ്സുകാരിയെ കാർ ഇടിച്ച് മരിച്ചു. ജോൺസി 3 എന്ന കുട്ടിയാണ് അപകടത്തിൽ മരിച്ചത്.

അമ്മയ്‌ക്കൊപ്പം ധനലക്ഷ്മി ജ്വല്ലറിയിലേക്ക് പോയതായിരുന്നു ജോൺസി.

അമ്മായിയുടെ അമ്മയുടെ കൂടെ  സന്തോഷത്തോടെ റോഡ് മുറിച്ചുകടക്കുന്ന സമയം അമിത വേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു.

  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ

കാർ ഓടിച്ചിരുന്നത് ഡോക്‌ടറാണെങ്കിലും കുട്ടിയെ രക്ഷിക്കാനും പ്രാഥമിക ചികിൽസ നൽകാനും അദ്ദേഹം തയാറായില്ലന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട് .

ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചതായി അറിയിക്കുകയായിരുന്നു.

സംഭവത്തിൽ ബടരായൺപൂർ ട്രാഫിക് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts