ബെംഗളൂരു: വെള്ളിയാഴ്ച തുടങ്ങുന്ന മൂന്ന് ദിവസത്തെ ബെംഗളൂരു കമ്പള പരിപാടിയിൽ താഴെ പറയുന്ന റോഡുകൾ ഒഴിവാക്കണമെന്ന് ട്രാഫിക് പോലീസ് യാത്രക്കാരോട് അഭ്യർത്ഥിച്ചു,
പാലസ് റോഡ്: മൈസൂരു ബാങ്ക് സർക്കിൾ മുതൽ വസന്തനഗർ അണ്ടർപാസ് എംവി ജയറാം റോഡ്: ബിഡിഎ ജംഗ്ഷൻ, പാലസ് റോഡ്-ചക്രവർത്തി ലേഔട്ട്-വസന്തനഗർ അണ്ടർപാസ്-പഴയ ഉദയ ടിവി ജംഗ്ഷൻ ( ഇരു ദിശകളിലും)
ബല്ലാരി റോഡ്: മെഹ്ക്രി സർക്കിൾ മുതൽ എൽആർഡിഇ ജംക്ഷൻ കണ്ണിങ്ഹാം റോഡ്: ബാലേകുന്ദ്രി ജംക്ഷൻ മുതൽ ലെ മെറിഡിയൻ അണ്ടർപാസ്
മില്ലേഴ്സ് റോഡ്: ഓൾഡ് ഉദയ ടിവി ജംക്ഷൻ മുതൽ എൽആർഡിഇ ജംക്ഷൻ ജയമഹൽ റോഡിലും ബംഗളൂരു പാലസിന്റെ ചുറ്റുമുള്ള റോഡുകളിലും ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 7 മുതൽ ഉച്ച വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെയും എല്ലാ ഭാരവാഹനങ്ങളും നിരോധിച്ചിരിക്കുന്നു.
ഈ ഭാഗങ്ങളിൽ പാർക്ക് ചെയ്യരുത്
പാലസ് റോഡ്, എം വി ജയറാം റോഡ്, വസന്തനഗർ റോഡ്, ജയമഹൽ റോഡ്, സി വി രാമൻ റോഡ്, ബല്ലാരി റോഡ്, രമണ മഹർഷി റോഡ്, നന്ദിദുർഗ റോഡ്, മൗണ്ട് കാർമൽ കോളേജ് റോഡ് എന്നിവിടങ്ങളിൽ പാർക്ക് പാർക്ക് ചെയ്യരുത്,
വേദിയിൽ പ്രവേശിച്ച് കൃഷ്ണ വിഹാർ (ഗേറ്റ് നമ്പർ. 1), ത്രിപുരവാസിനി (ഗേറ്റ് നമ്പർ. 2) എന്നിവങ്ങളിൽ പാർക്ക് ചെയ്യുക
മൂന്ന് ദിവസത്തെ പരിപാടി കാരണം, നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് വെള്ളിയാഴ്ച മുതൽ ഞായർ വരെ കനത്ത ട്രാഫിക്കാണ് പ്രതീക്ഷിക്കുന്നത്.
അതുകൊണ്ടുതന്നെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരോട് വിമാനത്താവളത്തിലേക്കുള്ള യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അഭ്യർത്ഥിച്ചു.
അലേർട്ടുകൾക്കും അപ്ഡേറ്റുകൾക്കുമായി നിങ്ങളുടെ അതാത് എയർലൈനുകളുമായി കൃത്യം പരിശോധിക്കുക,
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.