ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ബെംഗളൂരു: എൻഎച്ച് 169-ൽ ഗഞ്ചിമുട്ടിലെ മുച്ചൂർ ക്രോസിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

ഗുരുപുര ഹൊസമാനിൽ താമസക്കാരനുമായ സച്ചിൻ കുമാർ ആചാര്യ (33) എന്ന യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ ദാരുണമായി മരിച്ചു.

  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം

എച്ച്‌ഡിഎഫ്‌സി ബാങ്കിലെ ജോലി പൂർത്തിയാക്കി വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് സച്ചിൻ അപകടത്തിൽപ്പെട്ടത്.

ഇയാളുടെ മോട്ടോർ സൈക്കിളിനെ മറികടക്കാൻ ശ്രമിച്ച ടിപ്പർ ഇടിച്ചാണ് അപകടമുണ്ടായത്.

സച്ചിന് മാതാപിതാക്കളും ഒരു സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്. ബജ്‌പെ പോലീസ് സ്‌റ്റേഷൻ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts