യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി തെരുവിൽ ഉപേക്ഷിച്ചു: രണ്ടുപേർ അറസ്റ്റിൽ

രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ യുവതി കൂട്ടമാനഭംഗത്തിനിരയായി തെരുവിൽ ഉപേക്ഷിച്ചു . ബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയെ മർദിച്ച ശേഷം , നഗ്നയാക്കിയാണ് റോഡിൽ ഉപേക്ഷിച്ചത്.

അവശയായ പെൺകുട്ടി സഹായം ആവശ്യപ്പെട്ടെങ്കിലും ഭ്രാന്തിയെന്ന് കരുതി ആളുകൾ പെൺകുട്ടിയെ സഹായിക്കാതെ മുഖം തിരിച്ചതായിയും പെൺകുട്ടി പറഞ്ഞു.

അത്താഴം കഴിഞ്ഞ് നടക്കാൻ ഇറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മൂന്ന് പേരാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. മൂന്ന് പ്രതികളും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി മർദിക്കുകയും, നഗ്നയാക്കി റോഡിൽ ഉപേക്ഷിക്കുകയുമായിരുന്നു. ഗ്രാമവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.

  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

 

 

പൊലീസ് സ്ഥലത്തെത്തി ജീപ്പിന്റെ സീറ്റ് കവർ കൊണ്ട് പെൺകുട്ടിയെ പൊതിഞ്ഞ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ എത്തിച്ച പെൺകുട്ടിക്ക് ഒരു വനിതാ കോൺസ്റ്റബിളിന്റെ വസ്ത്രമാണ് ധരിക്കാൻ നൽകിയത്. താൻ സഹായം ആവശ്യപ്പെട്ടപ്പോൾ ഭ്രാന്തിയെന്ന് കരുതി ആളുകൾ മുഖം തിരിച്ചതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
[masterslider id="10"]

Related posts