സാധാരണക്കാരന്റെ അടുക്കള ബജറ്റ് താളം തെറ്റിച്ച് കുതിച്ചുയർന്ന് ഇറച്ചി പച്ചക്കറി വില

MARKET VENDERS SHOP

ബെംഗളൂരു: നഗരത്തിൽ കോഴി ഇറച്ചി പച്ചക്കറി വില ഉയർന്നു. ദിവസങ്ങൾക്ക് മുൻപ് കിലോയ്ക്ക് 180 രൂപയായിരുന്ന കോഴി ഇറച്ചിയുടെ വില 285 ആയി വർധിച്ചു. കോഴി theettayude വില വർധിച്ചതും ഇന്ധനവില വർധനവിലൂടെ ഗതാഗത ചിലവേറിയതുമാണ് കോഴിയിറച്ചിയുടെ നിരക്ക് ഉയരാൻ കാരണം. ഉയർന്ന താപനിലയും മഴയുടെ കുറവും പച്ചക്കറി വില കുത്തനെ ഉയരാൻ കാരണമായി. കഴിഞ്ഞ ദിവസങ്ങളിൽ പല പച്ചക്കറികളുടെയും പച്ചിലകളുടെയും വില ഏകദേശം ഇരട്ടിയായി. ഇപ്പോൾ ഒരു കിലോ ബീൻസിനോ കാരറ്റിനോ 100 രൂപ കടന്നു.

കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ ഏതാനും ജില്ലകളിൽ കാലവർഷത്തിന് മുന്നോടിയായുള്ള മഴ ലഭിച്ചെങ്കിലും ചൂട് ഉയർന്ന നിലയിലാണ്. ചൂടുകാരണം പച്ചക്കറിച്ചെടികളിലെ പൂക്കൾ വാടിയതാണ് വിളവ് കുറയാനും വില കൂടാനും ഇടയാക്കിയത്. തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും കാരറ്റ് സംഭരിക്കുന്നിടത്ത് വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ സംഭരിക്കുന്ന കാരറ്റിന്റെ അളവ് അനുദിനം കുറഞ്ഞുവരികയാണ്. വിളവ് കുറവായതിനാൽ കർഷകർക്കും വേണ്ടത്ര പണം സമ്പാദിക്കാൻ കഴിയുന്നില്ലന്നും കെആർ മാർക്കറ്റിലെ പച്ചക്കറി വ്യാപാരികളുടെ പറയുന്നു.

കഴിഞ്ഞയാഴ്ച കിലോഗ്രാമിന് 60 രൂപയുണ്ടായിരുന്ന ക്യാരറ്റും ബീൻസും ഇപ്പോൾ 100 രൂപയായി. കോളിഫ്‌ളവർ, വഴുതന, മത്തങ്ങ തുടങ്ങി കിലോഗ്രാമിന് 40 രൂപയുണ്ടായിരുന്ന പല പച്ചക്കറികൾക്കും ഇപ്പോൾ 60 രൂപയായി. തക്കാളിയുടെ വിലയിലും 20 രൂപയുടെ വർധനയുണ്ടായി. ലഭ്യത സ്ഥിരത കൈവരിക്കാത്തപക്ഷം വില ഇനിയും ഉയരുമെന്ന് ശിവാജിനഗറിലെ റസൽ മാർക്കറ്റിലെ പച്ചക്കറി വ്യാപാകൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us