ഭക്ഷ്യവിഷബാധയേറ്റ് 20 ഓളം ഭക്തർ ആശുപത്രിയിൽ

ബെംഗളൂരു: ആലണ്ട് ടൗണിലെ ഹസ്രത്ത് ലാഡിൽ മഷൈഖ് അൻസാരി ദർഗ സന്ദർശിക്കുന്നതിനിടെ മലിനമായ വെള്ളവും ഭക്ഷണവും കഴിച്ച് സ്ത്രീകളും കുട്ടികളുമടക്കം 20 ലധികം ആളുകൾക്ക് അസുഖം ബാധിച്ചു. വിജയപുര ജില്ലയിലെ ചടച്ചനടുത്തുള്ള ഡോണി ഗ്രാമത്തിലെ വിശ്വാസികളായ ഭക്തർക്ക് ഭക്ഷണം കഴിച്ചതിന് ശേഷം ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഇവരെ പ്രാദേശിക സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ അധികാരികൾ പറഞ്ഞു. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, നഗരത്തിൽ മലിനമായ വെള്ളമാണ് വിതരണം ചെയ്യുന്നതെന്നും ഇത് ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും സാമൂഹിക പ്രവർത്തകൻ താനാജി സൂര്യവംശി ആരോപിച്ചു. ശുദ്ധീകരിച്ച കുടിവെള്ളം വിതരണം ചെയ്യണമെന്ന് നഗരസഭാ കൗൺസിലിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ശുദ്ധജലം വിതരണം ചെയ്യുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരാജയം മൂലമാണ് സ്വകാര്യ ജലശുദ്ധീകരണ പ്ലാന്റുകൾ ടൗണിൽ കൂണുപോലെ മുളച്ചുപൊന്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us