ബെംഗളൂരു: ചിഞ്ചോളിയിൽ നിന്ന് വിജയപുരയിലേക്ക് കള്ളവോട്ട് ചെയ്യാൻ എത്തിയ ആൾക്കൂട്ടത്തെ കോൺഗ്രസ് പ്രവർത്തകർ പിടികൂടിയതായി റിപ്പോർട്ട്. വിജയപുര ബിജെപി എംഎൽഎ ബസൻഗൗഡ പാട്ടീൽ യത്നാലിന്റെ അനുയായികളാണ് ഇവരെ കൊണ്ടുവന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
ചിഞ്ചോളിയിൽ നിന്ന് വിജയപുരയിലേക്കുള്ള ബസുകളിൽ കള്ളവോട്ട് ചെയ്യാനാണ് തങ്ങൾ എത്തിയതെന്ന് സമ്മതിക്കുന്ന നിരവധിയാളുകളുടെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി തങ്ങളെ വിജയപുര സിറ്റിയിലേക്ക് കൊണ്ടുവന്ന് വിജയപുര സിറ്റിയിൽ താമസിപ്പിച്ചതായി ഒരാൾ പറഞ്ഞു. എല്ലാ വ്യാജ വോട്ടർമാർക്കെതിരെയും കേസെടുക്കണമെന്നും ഇവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നും കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്നലെ രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. രാവിലെ 11 മണി ആയപ്പോഴേക്കും സംസ്ഥാനത്ത് 20.99% പോളിങ് രേഖപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.#KarnatakaPollsWithTNIE | Fake voters from Chincholi who were brought to cast votes in Vijayapura city were busted by Congress workers.@naushadbijapur reports. #KarnatakaAssemblyElection2023 pic.twitter.com/hKANsNMv6o
— The New Indian Express (@NewIndianXpress) May 10, 2023