ബെംഗളൂരു: രണ്ടാഴ്ചയായി സുഖമില്ലാതെ കിടന്നിരുന്ന ദസറയിലെ മുതിർന്ന കൊമ്പൻ 65 കാരനായ ബലരാമ ഞായറാഴ്ച നാഗരഹോളെ കടുവാ സങ്കേതത്തിലെ ഭീമനകട്ടെ ക്യാമ്പിൽ വച്ച് അന്തരിച്ചു. ഡിപ്പാർട്ട്മെന്റ് കൊമ്പന്റെ ചികിത്സയ്ക്കായി എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. കൊമ്പൻ ചികിത്സയോട് നന്നായി പ്രതികരിക്കുകായും ചെയ്തു, പക്ഷേ നിർഭാഗ്യവശാൽ ഇന്നലെ കൊമ്പൻ ചരിഞ്ഞു തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊമ്പന് എല്ലാ ആദരവോടെയും സംസ്കാരം നടത്തുമെന്ന്” നാഗരഹോളെ ടൈഗർ റിസർവ് ഡെപ്യൂട്ടി കൺസർവേറ്റർ ഫോറസ്റ്റ് സി ഹർഷകുമാർ അറിയിച്ചു.
ബലരാമന് തൊണ്ടയിൽ അണുബാധയുണ്ടെന്നും ഭക്ഷണവും വെള്ളവും കഴിക്കുന്നത് നിർത്തിയിരുന്നതായും ഹർഷകുമാർ പറയുന്നു. തുടർന്ന് കൊമ്പന് IV ലൈനിൽ ആൻറിബയോട്ടിക്കുകളും ദ്രാവകങ്ങളും നൽകുകയായിരുന്നു. നേന്ത്രപ്പഴം, തണ്ണിമത്തൻ തുടങ്ങിയ മൃദുവായ ഭക്ഷണം അവർ കൊമ്പന് നൽകി. കഴിക്കുന്നത് കുറവായതിനാൽ, കൊമ്പന് ദുർബലനായി തുടങ്ങിയിരുന്നു. എൻടിആറിന്റെ വെറ്ററിനറി ഡോക്ടർ രമേശ്
ആണ് കൊമ്പനെ ചികിത്സിച്ചത് 22-ലധികം തവണ ദസറയിൽ പങ്കെടുത്ത ബലരാമൻ 1999 മുതൽ 2011 വരെ 13 തവണ സുവർണ്ണ ഹൗഡ വഹിച്ചു.