മണിപ്പൂരില്‍ കുടുങ്ങിയ കേന്ദ്ര സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളെ ഇന്ന് നാട്ടിലെത്തിക്കും. ഒമ്പത് വിദ്യാര്‍ഥികളാണ് ഉച്ചക്ക് 2.30ന് ബംഗളൂരു വഴിയുള്ള വിമാനത്തില്‍ കേരളത്തിലെത്തുക. നോര്‍ക്ക വഴി ഇവരുടെ യാത്രക്കുള്ള വിമാന ടിക്കറ്റ് ലഭിച്ചു.
ഇംഫാലില്‍ നിന്ന് കൊല്‍ക്കത്തയില്‍ എത്തിച്ച ശേഷമാണ് മലയാളി വിദ്യാര്‍ത്ഥികളെ ബെംഗളൂരുവില്‍ എത്തിക്കുക. മണിപ്പൂരില്‍ നിന്നെത്തുന്ന ഒമ്പത് മലയാളി വിദ്യാര്‍ഥികളില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്. കൂടാതെ കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ വീതവും പാലക്കാട്, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോ വിദ്യാര്‍ഥികളുമാണ് ഇന്ന് എത്തുന്നത്. രാത്രി 9.30-ന് ഇവര്‍ ബംഗളൂരുവില്‍ എത്തുമെന്നാണ് വിവരം. കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസും, നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റുമാണ് വിദ്യാര്‍ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്.
അതേസമയം, മണിപ്പൂര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് സര്‍വകലാശാലയിലെ 29 മലയാളി വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇപ്പോഴും ആശങ്ക തുടരുകയാണ്. പരീക്ഷയുള്ളതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. നാലാം തീയതി തുടങ്ങേണ്ട പരീക്ഷ സംഘര്‍ഷം കാരണം മുടങ്ങിയെന്നും ഇവര്‍ പറഞ്ഞു. അതേസമയം മണിപ്പൂരില്‍ കുടുങ്ങിയ മേഘാലയയിലെ വിദ്യാര്‍ഥികളെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഒഴിപ്പിക്കുമെന്നും വിവരമുണ്ട്. 61 വിദ്യാര്‍ത്ഥികളേയാണ് ഇത്തരത്തില്‍ ഒഴിപ്പിക്കുന്നത്. ഇവര്‍ക്കുള്ള എല്ലാ സുരക്ഷയും ഉറപ്പാക്കാന്‍ മണിപ്പൂര്‍ സര്‍ക്കാരിനോട് മേഘാലയ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 55ലധികം ആളുകള്‍ കലാപത്തില്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.