ബെംഗളൂരു: ഫാസ്ടാഗ് അക്കൗണ്ടിൽ നിന്ന് ടോൾ പ്ലാസ രണ്ട് തവണ ചാർജിൽ അധികമായി അഞ്ച് രൂപ ഈടാക്കിയതിനെത്തുടർന്ന് ഗാന്ധിനഗറിലെ സന്തോഷ് കുമാർ എംബി (38) എന്ന യുവാവ് അനധികൃതമായി പണം പിരിച്ചതിന്റെ പേരിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെ (NHAI) സിറ്റി കൺസ്യൂമർ കോടതിയിൽ പരാതി നൽകി. തുടർന്ന് അധികമായി ഈടാക്കിയ ടോൾ ഫീസ് തിരികെ നൽകാനും ഉപഭോക്താവിന് 8,000 രൂപ നഷ്ടപരിഹാരം നൽകാനും അടുത്തിടെ കോടതി ഏജൻസിയോട് ഉത്തരവിട്ടിരുന്നു.
ശേഷം ഇയാൾ നഗരത്തിലെ ഫാസ്ടാഗ് സംവിധാനത്തിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി എൻഎച്ച്എഐ അധികൃതരെയും, ചിത്രദുർഗയിലെ പ്രോജക്ട് ഡയറക്ടറെയും സമീപിച്ചു.എന്നാൽ സംവിധാനത്തിലെ പിഴവ് പരിഹരിക്കാനും 10 രൂപ റീഫണ്ട് ചെയ്യാനും അദ്ദേഹത്തിന്റെ പരാതി പരിഹരിക്കാനും ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ല.
സന്തോഷ് കുമാർ 2020 ഫെബ്രുവരി 20 നും മെയ് 16 നും രണ്ടുതവണ ചിത്രദുർഗ പരിധിയിലെ ദേശീയ പാതയിൽ തന്റെ വാഹനം ഓടിച്ചിരുന്നു. ഗതാഗത മന്ത്രാലയം വിന്യസിച്ചിരിക്കുന്ന ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനം ഫാസ്ടാഗിലൂടെ പണമതികമായി പിരിക്കുന്നുണ്ടെന്ന് ശ്രദ്ധയിൽ പെട്ടു. ഓരോ ടോൾ പോയിന്റിൽ നിന്നും 35 രൂപയ്ക്ക് പകരം 40 രൂപയാണ് കുറച്ചത്. രണ്ട് തവണ റോഡിൽ ടോൾ പാസ്സായപ്പോൾ രണ്ട് തവണയും അഞ്ച് രൂപ വീതം അധികമാണ് കിഴിവ്.
അനേകം സാധാരണക്കാരുടെ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഈ രീതിയിൽ നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ സന്തോഷ്, NHAI, ചിത്രദുർഗയിലെ അതിന്റെ പ്രോജക്ട് ഡയറക്ടർ, നാഗ്പൂരിലെ JAS ടോൾ റോഡ് കമ്പനി ലിമിറ്റഡ് മാനേജർ എന്നിവർക്കെതിരെ ആദ്യത്തെ അധിക ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ കേസ് കൊടുത്തു. വക്കീൽ നോട്ടീസ് നൽകിയിട്ടും എൻഎച്ച്എഐ പ്രതിനിധികൾ ഹാജരാകാതിരുന്നപ്പോൾ കുമാർ സ്വന്തം നിലയിൽ കേസ് വാദിച്ചു. JAS കമ്പനി പ്രതിനിധികൾ അവരുടെ പതിപ്പ് ഫയൽ ചെയ്തെങ്കിലും അത്,കോടതി നിർദ്ദേശിച്ച 45 ദിവസത്തെ വിൻഡോയ്ക്ക് അപ്പുറമായിരുന്നു.
എന്നിരുന്നാലും, NHAI യുടെ പ്രോജക്ട് ഡയറക്ടർക്ക് വേണ്ടി ഒരു അഭിഭാഷകൻ ഹാജരായി, നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഫാസ്ടാഗ് രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചതും കോൺഫിഗർ ചെയ്തതെന്നും 2020 ജൂലായ് 1-ന് കാറുകളുടെ ടോൾ ഫീസ് 38 രൂപയും എൽസിവി (ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിൾ) 66 രൂപയുമാണെന്നും വാദിച്ചു. എന്നാൽ 2018 ഏപ്രിൽ 6-ന്, NHAI പുറത്തിറക്കിയ സർക്കുലർ പ്രകാരം ഫീസിൽ 5 രൂപവർധിപ്പിച്ചെന്നും ഇതോടെ കാറുകളുടെ ഫീസ് 35 രൂപയായും എൽസിവി 65 രൂപയായും മാറ്റി, ഫീസ് കുറച്ചത് ചട്ടപ്രകാരമാണെന്നും കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ വാദിച്ചുവെങ്കിലും വിധി സന്തോഷ് കുമാറിന് അനുകൂലമായാണ് വന്നത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.