അപകീര്‍ത്തിപരാമര്‍ശക്കേസ്: രാഹുല്‍ ഗാന്ധി ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

അപകീര്‍ത്തിപരാമര്‍ശക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്ന രാഹുല്‍ഗാന്ധിയുടെ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് നടപടി. കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചതിന് ശേഷം, കീഴ്ക്കോടതി രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിക്കുകയും മേൽ കോടതിയിൽ അപ്പീൽ നൽകാൻ അനുവദിക്കുന്നതിനായി ജയിൽ ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധി നൽകിയ ഈ അപ്പീലാണ് സൂറത്ത് സെഷൻസ് കോടതി ഇന്നലെ തള്ളിയത്.

Read More

ബല്ലാരി റോഡ് വീതി കൂട്ടൽ; വിശദാംശങ്ങൾ സമർപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി

ബെംഗളൂരു: ബല്ലാരി റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബിബിഎംപിയുമായി ഏകോപിപ്പിച്ചോ സ്വതന്ത്രമായോ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ കർണാടക ഹൈക്കോടതി ബുധനാഴ്ച സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ബല്ലാരി റോഡിന്റെയും ജയമഹൽ റോഡിന്റെയും വീതികൂട്ടൽ സംബന്ധിച്ച് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. റോഡ് വീതി കൂട്ടുന്നതിലെ കാലതാമസത്തിനെതിരെ ബെംഗളൂരു ആസ്ഥാനമായുള്ള സാമൂഹിക സാംസ്‌കാരിക ട്രസ്റ്റായ സമർപ്പണ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.…

Read More

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു.

കൊച്ചി: നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ(93) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ചെമ്പ് പാണപറമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ്..

Read More

കൊച്ചുവേളിയിലേക്ക് അവധിക്കാല സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; റിസർവേഷൻ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു-കൊച്ചുവേളി റൂട്ടില്‍ രണ്ടു മാസക്കാലത്തേക്ക് വേനല്‍ക്കാല സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ഏപ്രില്‍ 25 ന് ആരംഭിക്കുന്ന പ്രതിവാര ട്രെയിനിന്റെ സര്‍വീസ് ജൂണ്‍ അവസാനം വരെ നീണ്ടുനില്‍ക്കും. റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിൻ വിവരങ്ങൾ കൊച്ചുവേളി-ബെംഗളൂരു (06083) കൊച്ചുവേളിയില്‍ നിന്നും എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 6.05 ന് പുറപ്പെടും. പിറ്റേ ദിവസം രാവിലെ 10.55 ന്‌ എസ്.എം.വി.ടി ബെംഗളൂരുവിലെത്തും. സര്‍വീസ് തീയതികള്‍ : ഏപ്രില്‍ 25, മെയ് – 2,9,16, 23, 30, ജൂണ്‍ – 6, 13, 20, 27. ബെംഗളൂരു-കൊച്ചുവേളി…

Read More

തിരുവനന്തപുരം അംബാരി ഉത്സവ്‌ സർവീസ് റദ്ധാക്കി; പകരം ഐരാവത് സർവീസ്

ബെംഗളൂരു: തിരുവനന്തപുരത്തേക്കുള്ള കർണാടക ആർ.ടി.സി.യുടെ എ.സി മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് അംബാരി ഉത്സവ്‌ സർവീസ് റദ്ധാക്കി. പകരം എ.സി മൾട്ടി ആക്സിൽ സെമി സ്ലീപ്പർ (ഐരാവത് ക്ലബ് ക്ലാസ്) സർവീസ് ഏർപ്പെടുത്തി. ഉത്സവ സീസണുകളിൽ തിരക്കനുസരിച്ച് അംബാരി സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്കുള്ള അംബാരി സർവീസുകൾ തുടരും. തമിഴ് നാടിന്റെ അനുമതി ലഭിച്ചാൽ ബെംഗളൂരുവിൽ നിന്ന് ഡിണ്ടിഗൽ, മധുര, നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്ക് സർവീസ് ആരംഭിക്കുമെന്നും കർണാടക ആർ.ടി.സി അധികൃതർ അറിയിച്ചു.

Read More

ഇനി ബസുകൾ തത്സമയം ട്രാക്ക് ചെയ്യാം: പുതിയ ആപ്പ് പുറത്തിറക്കി ബിഎംടിസി

ബെംഗളൂരു :വർഷങ്ങളുടെ ആസൂത്രണത്തിനും മാസങ്ങളുടെ തയ്യാറെടുപ്പിനും ശേഷം, BMTC ഒടുവിൽ തങ്ങളുടെ മൊബൈൽ ഫോൺ ആപ്ലിക്കേഷന്റെ ബീറ്റ പതിപ്പ് പുറത്തിറക്കി, അത് യാത്രക്കാരെ തത്സമയം ബസുകൾ ട്രാക്കുചെയ്യാനും അവരുടെ യാത്ര ആസൂത്രണം ചെയ്യാനും അനുവദിക്കും എന്നിരുന്നാലും, നമ്മ BMTC ആപ്പിലൂടെ യാത്രക്കാർക്ക് ടിക്കറ്റ് വാങ്ങാൻ ഉള്ള സൗകര്യം ഒരുങ്ങാൻ ഇനിയും മാസങ്ങൾ വേണ്ടിവരും. ആൻഡ്രോയിഡിലും ഐഒഎസിലും ഈ ആപ്പ് ലഭ്യമാണ്. കൂടാതെ ആപ്പിന്റെ ഔദ്യോഗിക ലോഞ്ചിനും സമാനമായ സമയമെടുക്കും. ബിഎംടിസിയുടെ നിലവിലുള്ള 6,800 ബസുകളിൽ 6,000 എണ്ണം ആപ്പിന്റെ ഭാഗമാകും. ബാക്കിയുള്ള 800 ബസുകളിൽ…

Read More

മരിച്ചെന്നു കരുതിയ കർണാടക തിരഞ്ഞെടുപ്പ് ജീവനക്കാരനെ മോർച്ചറിയിൽ ജീവനോടെ കണ്ടെത്തി

death

ബെംഗളൂരു: മരിച്ചതായി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ചൊവ്വാഴ്ച ആശുപത്രി മോർച്ചറിയിൽ ജീവനോടെ കണ്ടെത്തി. ഉടൻ ചികിത്സയ്ക്കായി മൈസൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ചാമരാജനഗർ ജില്ലയിലെ ഹനൂറിലാണ് സംഭവം. ഓഫീസർ ജഗദീഷ് വിവേകാനന്ദ സ്‌കൂളിലെ തിരഞ്ഞെടുപ്പ് പരിശീലന പരിപാടിയിൽ പങ്കെടുത്ത ശേഷം രാവിലെ 10 മണിയോടെ പടികൾ കയറുന്നതിനിടെയാണ് കുഴഞ്ഞുവീണത്. തലയ്ക്ക് പരിക്കേറ്റ് ബോധരഹിതനായി. പോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ഹോളി ക്രോസ് ഹോസ്പിറ്റലിൽ എത്തിച്ചു, അവിടെ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിക്കുകയും മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ചാമരാജനഗർ ഡെപ്യൂട്ടി കമ്മീഷണർ…

Read More

നഗരത്തിൽ ചൂടേറിത്തുടങ്ങി; വേനൽക്കാലത്ത് സുരക്ഷിതമായിരിക്കാൻ അറിയിപ്പ്

ബെംഗളൂരു: നഗരത്തിൽ വേനൽ ചൂട് കൂടുന്നു. കഴിഞ്ഞ ദിവസത്തെ താപനില 36 .5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായിരുന്നു അത്. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. 2016 ഏപ്രിലിൽ നഗരത്തിലെ താപനില 39 .2 ഡിഗ്രിയിലെത്തിയിരുന്നു. വേനൽക്കാല രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി വേനലിന്റെ കൊടുമുടിയിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഉയർന്ന ഊഷ്മാവ് ചൂട് ക്ഷീണത്തിനും ഹീറ്റ് സ്ട്രോക്കിനും ഇടയാക്കും, ഇത്…

Read More

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫാസ്ടാഗ് കാർ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തി

ബെംഗളൂരു: മംഗളൂരു ഇന്റർനാഷണൽ എയർപോർട്ടിൽ ( എംഐഎ ) ചൊവ്വാഴ്ച മുതൽ ഫാസ്ടാഗ് സൊല്യൂഷൻ അവതരിപ്പിച്ചതോടെ ഓട്ടോമേറ്റഡ് കാർ പാർക്കിംഗ് സംവിധാനത്തിലേക്ക് മറ്റൊരു സൗകര്യം കൂടി ഒരുങ്ങി. യാത്രക്കാർക്കും അവരുടെ കുടുംബത്തെ കാണാൻ വരുന്നവർക്കും മീറ്റിംഗുകൾക്കായി വിമാനത്താവളത്തിലേക്ക് വരുന്നവർക്കും അവരുടെ വാഹനങ്ങൾ നിയുക്ത പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്യുന്നതിനും പാർക്കിംഗ് സംവിധാനത്തിന് ഈ നവീകരിച്ച പരിഹാരം സഹായിക്കും. രാജ്യത്തെ ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനമാണ് ഫാസ്ടാഗ്. വേഗത്തിലുള്ള സഞ്ചാരം സുഗമമാക്കുന്നതിന്, ഫാസ്‌ടാഗ് ഓപ്ഷൻ ഉപയോഗിക്കുന്ന യാത്രക്കാർക്കായി എയർപോർട്ട് എൻട്രിയിലും (രണ്ടാം പാത), എക്സിറ്റിലും (മൂന്നാം…

Read More

അനുഗ്രഹിക്കാൻ മോദി ദൈവമൊന്നുമല്ലല്ലോ? നദ്ദയെ വിമർശിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: മോദിജിയുടെ അനുഗ്രഹത്തിൽ നിന്ന് കർണാടക ഒഴിവാകാതിരിക്കാൻ താമരക്ക് വോട്ടുചെയ്യണമെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് നേതാവ് സിദ്ധരാമയ്യ രംഗത്ത്. ആരെയെങ്കിലും അനുഗ്രഹിക്കാൻ മോദി ദൈവമൊന്നുമല്ലല്ലോ എന്ന് സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. ‘ജനാധിപത്യത്തിൽ സ്ഥാനാർത്ഥികളുടെ വിധിയും തങ്ങളെ ആര് പ്രതിനിധാനം ചെയ്യണമെന്നതുമൊക്കെ ജനം തീരുമാനിക്കും. ആരെയെങ്കിലും അനുഗ്രഹിക്കാൻ നരേന്ദ്ര മോദി ദൈവമൊന്നുമല്ല’-സിദ്ധരാമയ്യയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. കർണാടകക്കുമേൽ നരേന്ദ്ര മോദിയുടെ അനുഗ്രഹമുണ്ടാകണമെന്ന ജെ.പി. നഡ്ഡയുടെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്ന് മറ്റൊരു ട്വീറ്റിൽ സിദ്ധരാമയ്യ കുറിച്ചു. ജനാധിപത്യത്തെക്കുറിച്ചുള്ള മതിയായ പാഠങ്ങൾ ആവശ്യമാണെന്നാണ് തോന്നുന്നതെന്നും…

Read More