കാഴ്ച്ച,കേള്‍വി പരിമിതിയുള്ളവര്‍ക്കും സിനിമ ആസ്വദിക്കാന്‍ കഴിയുന്നതരത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുണ്ടാക്കണം; ഡല്‍ഹി ഹൈക്കോടതി. സിനിമ നിര്‍മാതാക്കള്‍ ഒടിടി പ്ലാറ്റ്ഫോമുകളും ടെലിവിഷന്‍ ചാനലുകളുമായി യോഗം ചേര്‍ന്ന് തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വിഗലാഗരുടെ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടം അഭിഭാഷകരും നിയമവിദ്യാര്‍ഥികളുമാണ് ഹര്‍ജി നല്‍കിയത്.
ഇതില്‍ കാഴ്ച്ച,കേള്‍വി വൈകല്യമുള്ളവര്‍ സമര്പ്പ്ിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. വിഷയവുമായി ബന്ധപ്പെട്ട് ജനുവരിയില്‍ നടന്ന അവസാന വാദത്തില്‍, ഷാരൂഖ് ഖാന് നായകനായ പഠാന് എന്ന ചിത്രത്തിന് സബ്ടൈറ്റിലുകളും ഓഡിയോ വ്യാഖ്യാനിക്കാനുള്ള സംവിധാനവും ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഉത്തരവ് പാലിച്ചതായും പഠാന്റെ സംപ്രേഷണം ആമസോണ്‍ പ്രൈമില്‍ ആരംഭിച്ചതായും വാദം കേള്‍ക്കവെ അഭിഭാഷകന് കോടതിയെ ബോധിപ്പിച്ചു.തീയേറ്ററുകളിലും ഒടിടിയിലും റിലീസ് ചെയ്യുന്ന എല്ലാ സിനിമകള്‍ക്കും നടപ്പിലാക്കാന്‍ കഴിയുന്ന വിവിധ മാറ്റങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് രാഹുല്‍ ബജാജ് നിര്‍ദേശിച്ചു.
ഇവ പരിഗണിച്ച ശേഷമാണ് ആര്‍പിഡബ്ല്യുഡി നിയമത്തിലെ വ്യവസ്ഥകള്‍ അടിയന്തരമായി നടപ്പാക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.അതേസമയം സിനിമാ പ്രവര്‍ത്തകരുമായി യോഗം ചേരാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്ന ശ്രവണ വൈകല്യമുള്ള ആളുകള്‍ക്ക് വേണ്ടി ഒരു ആംഗ്യ ഭാഷാ വ്യാഖ്യാതാവിനെ കൂടി ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി നടപടികള്‍ക്കും ഒരു വ്യാഖ്യാതാവ് ഉണ്ടായിരിക്കുന്നത് പരിഗണിക്കണമെന്ന് വാദം കേള്‍ക്കവെ രജിസ്ട്രാര്‍ ജനറലിനോട് കോടതി പറഞ്ഞു.കേസ് വീണ്ടും സെപ്റ്റംബര്‍ 26ന് പരിഗണിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.