ലാല്‍ബാഗ് പുഷ്പമേള ഇന്ന് മുതല്‍

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ നടക്കുന്ന ഇത്തവണത്തെ ലാല്‍ബാഗ് പുഷ്പമേള 19 മുതല്‍ 29 വരെ നടക്കും. ബെംഗളൂരുവിന്റെ ചരിത്രവും പരിണാമവും’ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ പുഷ്പമേള. ബെംഗളൂരുവിന്റെ 1500 വര്‍ഷത്തെ ചരിത്രം പുഷ്പങ്ങളിലൂടെ അവതരിപ്പിക്കും.പുഷ്പമേള 19-ന് രാവിലെ 11 മണിക്ക് ഗ്ലാസ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യും. 10 ദിവസങ്ങളിലായി നടക്കുന്ന പുഷ്പമേളയില്‍ ലക്ഷക്കണക്കിന് സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ത് ലക്ഷത്തോളം സന്ദര്‍ശകര്‍ എത്തുമെന്നാണ് കരുതുന്നത്. കര്‍ണാടകത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും വിവിധ രാജ്യങ്ങളിലെയും പുഷ്പങ്ങള്‍ മേളയിലുണ്ടാകും.

Read More

സംസ്ഥാനത്ത് പ്രതിദിന പാൽ ഉത്പാദനം കുറയുന്നു

nandhini milk

ബെംഗളൂരു: 2022 ജൂലൈ മുതൽ കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) പാൽ സംഭരണത്തിൽ പ്രതിദിനം ഒമ്പത് മുതൽ 10 ലക്ഷം ലിറ്റർ വരെ കുറവുണ്ടായിട്ടുണ്ട് . സംസ്ഥാനത്തെ 26 ലക്ഷത്തിലധികം പാൽ ഉത്പാദകരിൽ നിന്ന് ക്ഷീര സഹകരണസംഘം ഇപ്പോൾ പ്രതിദിനം ശരാശരി 75.6 ലക്ഷം ലിറ്റർ പാൽ സംഭരിക്കുന്നുണ്ടെന്ന് ഉന്നത വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു . 2021-22ൽ പ്രതിദിനം 84.5 ലക്ഷം ലിറ്ററായിരുന്നു പാലിന്റെ ഉൽപ്പാദനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇത് ആദ്യമായാണ് കുറയുന്നത്. ലംപി ത്വക്ക് രോഗം (എൽഎസ്ഡി), കുളമ്പുരോഗം (എഫ്എംഡി), വെള്ളപ്പൊക്കം,…

Read More
Click Here to Follow Us