പ്രധാനമന്ത്രിയുടെ ജന്മദിനത്തിന്റെ ഭാഗമായി 15 ദിവസത്തെ സേവന പരിപാടികൾക്ക് തുടക്കം 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി കർണാടകയിൽ 15 ദിവസത്തെ സേവന പരിപാടികൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടു. പദ്ധതിയുടെ ഉദ്ഘാടനം മല്ലേശ്വരം നിയമസഭാ മണ്ഡലത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി 35 ലക്ഷം ആയുഷ്മാൻ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്യുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.

Read More

ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് 105 മൊബൈൽ മോഷ്ടാക്കൾ

ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ അറസ്റ്റ് ചെയ്തത് 105 മൊബൈൽ മോഷ്ടാക്കൾ. ഇവരിൽ നിന്നും 86 ലക്ഷം രൂപ വില മതിക്കുന്ന 928 മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. കാൽനട യാത്രക്കാരുടെ ഫോണുകൾ ബൈക്കിലെത്തി തട്ടി പറിച്ചെടുക്കുന്നതാണ് ഇവരുടെ പതിവ് രീതി.

Read More

പച്ചക്കറി വില കുതിച്ചുയരുന്നു

ബെംഗളൂരു: കർണാടകത്തിൽ പച്ചക്കറികൾക്ക് വില കുതിക്കുന്നു. കനത്തമഴയിൽ വ്യാപക കൃഷിനാശം ഉണ്ടായതോടെയാണ് പച്ചക്കറി വില വർധന രൂക്ഷമായത്. മുൻപ് തക്കാളിക്ക് 15 രൂപയായിരുന്നു ഇപ്പോൾ 45 രൂപയായി ഉയർന്നു. മുരിങ്ങയ്ക്ക വില 50 രൂപയിൽനിന്ന് 150 രൂപയായി ഉയർന്നു. സാധാരണ ദസറ ഉത്സവസമയത്ത് പച്ചക്കറിവില ക്രമാതീതമായി ഉയരാറുണ്ടെങ്കിലും രണ്ടാഴ്ച മുമ്പ് തന്നെ ഈ നിലയിലെത്തിയത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പച്ചക്കറിക്കായി നേരത്തേ 500 രൂപ ചെലവാക്കിയ ഇടത്ത് 1000 രൂപയിലധികം വേണമെന്ന സ്ഥിതിയാണെന്ന് ആളുകൾ പറയുന്നു .പാലക്, ഉലുവ തുടങ്ങിയവയ്ക്കും ആപ്പിൾ, ഓറഞ്ച് തുടങ്ങി പഴങ്ങൾക്കും…

Read More

ഈ വർഷം നായയുടെ കടിയേറ്റവർ 1.5 ലക്ഷം പേരെnന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്‌

ബെംഗളൂരു: സംസ്ഥാനത്ത് ഈ വർഷം ജൂലൈ വരെ നായയുടെ കടിയേറ്റവർ 1.5 ലക്ഷമെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇത് 2.5 ലക്ഷം ആയിരുന്നു. ഈ വർഷം 9 പേർവിഷ ബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത മരണം 13 ആയിരുന്നു.  ബെംഗളൂരു നഗരത്തിൽ പ്രതിവർഷം ഏറ്റവും കുറഞ്ഞത് 45000 നായ്ക്കളെ ബിബിഎംപി വന്ധ്യകരണത്തിന് വിധേയമാക്കിയിട്ടും തെരുവ് നായ്ക്കളുടെ എണ്ണം കൂടി വരുന്നു. നിലവിൽ 3 ലക്ഷത്തിൽ പരം തെരുവ് നായ്ക്കൾ ആണ് ഉള്ളത്. നഗരത്തിൽ 7 വന്ധ്യകരണ…

Read More

ജോലി വാഗ്ദാനം ചെയ്ത് മതം മാറ്റാൻ ശ്രമം ഒരാൾ പിടിയിൽ

ബെംഗളൂരു: വിദ്യാർത്ഥികളെയും കുടുംബത്തെയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനുള്ള ശ്രമം പൊളിഞ്ഞു. ജോലി വാഗ്ദാനം ചെയ്ത് മതം മാറ്റാൻ ശ്രമിച്ച പുത്തൂർ സ്വദേശിയായ അമീറിനെ പോലീസ് പിടികൂടി. ഹിന്ദു ജാഗരണ വേദിക്, ബജ്രംഗ്ദൾ പ്രവർത്തകർ ചേർന്നാണ് യുവാവിനെ പിടിച്ചുകെട്ടിയത്. അജിത് എന്ന പേരിൽ ആൾമാറാട്ടം നടത്തിയാണ് ഇയാൾ യുവതിയെയും കുടുംബത്തെയും മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. പുത്തൂരിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് അമീർ. ഇതേ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ യുവതിയെയും കുടുംബത്തെയും മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. യുവാവിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അജിത്തെന്ന പേര് വ്യാജമാണെന്നും…

Read More

ബജ്രംഗ്ദള്‍ പ്രവർത്തകർ മുടക്കാൻ ശ്രമിച്ച മിശ്രവിവാഹം ഒടുവിൽ നടന്നു

ബെംഗളൂരു: കർണാടകത്തിലെ ചികമംഗളൂരുവിൽ ബജ്രംഗ്ദൾ പ്രവർത്തകർ മുടക്കിയ മിശ്രവിവാഹം ഒടുവിൽ നടന്നു. വെള്ളിയാഴ്ച്ച ബജ്റംഗ്ദൾ പ്രവർത്തകർ വ്യത്യസ്ത മതത്തിൽ ഉൾപ്പെട്ട യുവതിയുടെയും യുവാവിന്റെയും വിവാഹം നടക്കുകയായിരുന്നു. എന്നാൽ ഇത് ബജ്റംഗ്ദൾ മുടക്കുകയായിരുന്നു. അക്രമികളെ പോലീസ് വലിയ വിവാദങ്ങൾക്ക് പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹത്തിന് ശേഷം യുവതിയായ ചൈത്ര വളരെ രൂക്ഷമായാണ് ബജ്റംഗ്ദളിനെതിരെ പ്രതികരിച്ചത്. ഞങ്ങളെ തടയാൻ അവർ ആരാണ്, ഞങ്ങൾ വിവാഹം ചെയ്യുന്നത് പരസ്പരം ഇഷ്ടപ്പെട്ടത് കൊണ്ടാണെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. സെപ്റ്റംബർ പതിനാലിന് ചൈത്രയും വിവാഹം കഴിക്കാനിരുന്നയാളായ യുവാവ് ജാഫറും ചികമഗളൂരുവിലെ രജിസ്റ്റർ…

Read More

കേരള മുഖ്യമന്ത്രി ഇന്ന് ബാഗേപള്ളിയിൽ

ബെംഗളൂരു: ബാഗേപള്ളിയിൽ ഇന്ന് നടക്കുന്ന സിപിഎം റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റാലി നാഷണൽ കോളേജ് ഗ്രൗണ്ടിൽ രാവിലെ 11 മണിക്ക് ആരംഭിക്കും. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കുള്ള തുടക്കമാണ് ഈ റാലി. പോളിറ്റ് ബ്യൂറോ അംഗങ്ങൾ ആയ എം. എ ബേബി, വി. വി രാഘവലു, കർണാടക സംസ്ഥാന സെക്രട്ടറി യു. ബസവരാജ് എന്നിവർ റാലിയിൽ പങ്കുചേരും.

Read More

സിൽവർ ലൈൻ; ബസവരാജ് ബൊമ്മെ – പിണറായി വിജയൻ ചർച്ച ഇന്ന്

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. സിൽവർ ലൈൻ പദ്ധതി മംഗളൂരു വരെ നീട്ടുന്നത് സംബന്ധിച്ച ചർച്ചയാണ് വിഷയം. തലശ്ശേരി-മൈസൂർ, നിലമ്പൂർ-നഞ്ചൻകോട് റെയിൽവെ പാതകൾ സംബന്ധിച്ച് ഇരു മുഖ്യമന്ത്രിമാരും തമ്മിൽ ചർച്ച നടത്തും. നേരത്തെ സിൽവർ ലൈൻ ഉൾപ്പടെ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ കേരളവും കർണാടകവും തമ്മിൽ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ ധാരണയായിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സിൽവർ ലൈൻ പാത മംഗളൂരുവിലേക്ക് നീട്ടണം എന്നാണ് കേരളത്തിന്റെ…

Read More

അഴിമതി കേസിൽ യെദ്യൂരപ്പയ്ക്കും മകനുനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു

ബെംഗളൂരു: അഴിമതി കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കും മകൻ വിജയേന്ദ്രക്കും എതിരെ ലോകായുക്ത പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അഴിമതി നിരോധന നിയമം, വഞ്ചനയ്ക്കും കൊള്ളയടിക്കും ഉള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ എന്നിവപ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 2019-21 കാലഘട്ടത്തിൽ മുഖ്യമന്ത്രിയായിരിക്കെ ബെംഗളൂരു വികസന അതോറിറ്റിയുടെ ടെൻഡർ അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്നാരോപിച്ച് യെദ്യൂരപ്പയ്ക്കും മകനും എതിരെ സാമൂഹ്യ പ്രവർത്തകൻ ടി ജെ എബ്രഹാം ആണ് പരാതി നൽകിയത് . ഗവർണർ മുൻകൂർ അനുമതി നൽകാതിരുന്നതിനെ തുടർന്ന് പരാതി തള്ളാൻ…

Read More

മലയാളി കൂട്ടായ്മ, ഓണം പരിപാടികൾ നടത്തി

ബെംഗളൂരു: കാട്ടുഗോഡി ജി ആർ എലിസിയം അപ്പാർട്ട്മെന്റിൽ മലയാളി കൂട്ടായ്മ ഓണം പരിപാടികൾ നടത്തി. പരിപാടിയുടെ ഭാഗമായി ചെണ്ടമേളം, പുലികളി, തിരുവാതിര കളി, മറ്റു കലാപരിപാടികൾ അരങ്ങേറി. അർജുൻ, മിഥുൻ, ജെറി, ജിന്റോ, ജിതിൻ, സുരജ്, രവി, രാകേഷ്, ശ്രീകുമാർ, വരുൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Read More