തിരുവനന്തപുരം: വനിതാ വികസന കോർപ്പറേഷനുമായി സഹകരിച്ച് നോർക്ക റൂട്ട്സ് പ്രവാസി വനിതകൾക്കായി നടപ്പാക്കുന്ന സംരംഭകത്വ വായ്പാ പദ്ധതിയായ ‘വനിതാ മിത്ര’ ആരംഭിച്ചു. തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ നടന്ന വനിതാ വികസന കോർപ്പറേഷന്‍റെ മെഗാ സംരംഭക കൂട്ടായ്മയിൽ നോർക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
വിവിധ കാരണങ്ങളാൽ പാർശ്വവത്കരിക്കപ്പെട്ട സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് വനിതാ വികസന കോർപ്പറേഷന്‍റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. ‘വനിതാ മിത്ര’ ഇക്കാര്യത്തിൽ സഹായഹസ്തമാണെന്ന് പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. നോർക്ക റൂട്ട്സ് നടപ്പാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ എൻ.ഡി.പി.ആർ.ഇ.എമ്മിന്‍റെ ഭാഗമായാണ് ‘വനിതാ മിത്രം’ നടപ്പാക്കുന്നത്.
“1970 കൾ മുതൽ മലയാളി പ്രവാസികൾ കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥക്ക് സംഭാവന ചെയ്യുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ പ്രവാസമേഖലയിലെ സ്ത്രീകൾക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഗദ്ദാമകളായും (ഗൾഫിലെ വീട്ടുജോലിക്കാർ) മറ്റുമുളള ലോ പ്രൊഫൈൽ ജോലികൾക്കായി വിദേശത്തേക്ക് പോകുന്നവരുടെ കഷ്ടപ്പാടുകൾ പലപ്പോഴായി നാം കണ്ടിട്ടുണ്ട്. ഗൾഫിൽ വീട്ടുജോലിക്ക് നിന്നിരുന്ന സമയത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന പ്രമുഖ നാടക-ചലച്ചിത്ര നടി നിലമ്പൂർ ആയിഷയുടെ ആത്മകഥ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.