പാലക്കാട് മരുതറോഡിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ കോൺഗ്രസും ശക്തമായി അപലപിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
“അഴിമതി ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സിപിഎം ഒരു രക്തസാക്ഷിയെ ഉണ്ടാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. നിർഭാഗ്യവശാൽ സിപിഎം പ്രവർത്തകർ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന് പറയാൻ ഇത്തവണ അവിടെയൊരു ദൃക്സാക്ഷി ഉണ്ടായിപ്പോയി. ഈ കൊലപാതകത്തിൽ ആർഎസ്എസിനെതിരെ കോൺഗ്രസ് സംസാരിക്കുന്നില്ലെന്നാണ് സിപിഐ(എം) പരാതി. ആർഎസ്എസ് ആണ് ഈ കൊലപാതകം നടത്തിയതെങ്കിൽ അത് പറയേണ്ടത് സിപിഎമ്മാണ്. കൊലപാതകത്തെ തുടർന്ന് സിപിഎം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റിൽ പോലും ആർഎസ്എസിന്റെ പേര് പറയാൻ മടിക്കുന്നതെന്തിനാണെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
പ്രവർത്തകൻ വധഭീഷണിയുണ്ടെന്ന് നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. സിപിഐഎം പ്രവർത്തകന്റെ കൊലപാതകം ആഭ്യന്തര വകുപ്പിന്റെ പരാജയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിൽ ബിജെപിക്ക് പങ്കില്ലെന്ന സുധാകരന്റെ പ്രതികരണം കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.