ബെംഗളൂരു: അഗ്നീപഥ് റിക്രൂട്ട്മെന്റ് റാലിയിലൂടെ മിലിട്ടറി പോലീസിൽ ചേരാൻ സ്ത്രീകളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ബെംഗളൂരു റിക്രൂട്ടിംഗ് മേഖലാ ആസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 2022 നവംബർ 1 മുതൽ 3 വരെ ബെംഗളൂരുവിലെ മനേക്ഷ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിക്രൂട്ട്മെന്റ് റാലിയിൽ കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള വനിതകൾക്ക് പങ്കെടുക്കാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി (സ്ത്രീകൾ) എന്ന തസ്തികയിലേക്കാണ് തിരഞ്ഞെടുക്കപ്പെടുന്നത്.
പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് വിശദമായ വിവരങ്ങൾ എന്നിവ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. താൽപര്യമുള്ള സ്ത്രീകൾക്ക് ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 7 വരെ വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 2022 ഒക്ടോബർ 12 മുതൽ 31 വരെയുള്ള കാലയളവിൽ അഡ്മിറ്റ് കാർഡ് അയയ്ക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.