ഇപി ജയരാജന്റെ യാത്രാ വിലക്ക് ഇന്ന് അവസാനിക്കും

തിരുവനന്തപുരം: വിമാനത്തിൽ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിനെ തുടർന്ന് എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജന് ഏർപ്പെടുത്തിയ യാത്രാവിലക്ക് ഇന്ന് അവസാനിക്കും. എന്നാൽ ഇ.പി ശക്തമായ പ്രതിഷേധത്തിലാണ്. ഇനി ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന നിലപാടിൽ തന്നെ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്.

അതേസമയം, ഈ തീരുമാനം അദ്ദേഹത്തിന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഇൻഡിഗോ ബഹിഷ്കരിച്ചാൽ കണ്ണൂരില്‍ നിന്ന് സംസ്ഥാനത്തിനുള്ളില്‍ വിമാന യാത്ര ചെയ്യാന്‍ എയര്‍ഇന്ത്യയില്‍ കയറി തൊട്ടടുത്തുള്ള കോഴിക്കോട് വരെ മാത്രമേ എത്താനാകൂ. ഇത് തിരക്കേറിയ രാഷ്ട്രീയക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

അതേസമയം, മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഇ.പി പ്രതിയായ കേസിലെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. വിമാനത്തിലെ പ്രതിഷേധം ഏറെ വിവാദമായിരുന്നു. സംഭവം പരിശോധിച്ച ശേഷം ഇ പി ജയരാജനെയും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെയും ഇൻഡിഗോ വിലക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
[masterslider id="10"]

Related posts