ബെംഗളൂരു: നാല് പതിറ്റാണ്ടായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സുപ്രധാന പദ്ധതികൾ, പ്രത്യേകിച്ച് ബെംഗളൂരു സബർബൻ റെയിൽ പദ്ധതി (ബിഎസ്ആർപി) നടപ്പിലാക്കുന്നതിനും മുൻ സർക്കാരുകൾ മുൻകൈയെടുക്കാത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഞ്ഞടിച്ചു.
40 വർഷമായി ഈ പദ്ധതിയെക്കുറിച്ച് സംസാരിക്കുകയും 16 വർഷത്തോളം ഗ്രൗണ്ടിൽ കോൺക്രീറ്റ് ജോലികളൊന്നും നടത്താതെ കടലാസിൽ തുടരുകയും ചെയ്തുയെന്നും. നാൽപ്പത് മാസത്തിനുള്ളിൽ ഞങ്ങൾ അത് പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് എന്റെ വിധിയിലായിരിക്കണം, ഇത് പൂർത്തിയാക്കാനുള്ള ഈ അവസരം ആളുകൾ എനിക്കാണ് നൽകിയതെന്നും, കെങ്കേരിക്ക് സമീപമുള്ള കൊമ്മഘട്ടയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, കൂടാതെ അവിടെവെച്ചുതന്നെ അദ്ദേഹം 33,000 കോടി രൂപയുടെ അഞ്ച് ദേശീയ പാതകളും ബിഎസ്ആർപി ഉൾപ്പെടെ ഏഴ് റെയിൽവേ പദ്ധതികളും ഒരുമിച്ച് പ്രഖ്യാപിച്ചു.
രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കളുടെ സ്വപ്‌നഭൂമിയാണിതെന്നും നൂതനാശയങ്ങളുടെ സ്റ്റാർട്ടപ്പ് കേന്ദ്രമാണിതെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരം ചെയ്യാനുള്ള എളുപ്പത്തിനൊപ്പം ജീവിക്കാനുള്ള എളുപ്പത്തിനായി നഗരത്തിലെ തിരക്ക് കുറയ്ക്കുമെന്നും ഒരു പക്ഷേ നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ഊർജം പകരാനും യുവാക്കളെ അവരുടെ സ്വപ്‌നങ്ങൾ പരിപോഷിപ്പിക്കാനും സഹായിക്കുക എന്നത് എന്റെ വിധിയിലായിരിക്കാം എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.