ഓൺലൈൻ ചൂതാട്ടം, വിവാഹമോചനം തേടി യുവതികൾ

ബെംഗളൂരു: ഭർത്താക്കന്മാരുടെ ഓൺലൈൻ ചൂതാട്ടത്തിൽ സഹികെട്ട് യുവതികൾ പോലീസ് സഹായം തേടി. പോലീസിന്റെ വനിതാ സഹായവാണി ഹെൽപ് ലൈനായ പരിഹാറിൽ ആണ് 2 വീട്ടമ്മമാർ വിവാഹ മോചനത്തിനായി സഹായം തേടിയത്.

ഭർത്താവിന്റെ പോക്കർ ഗെയിം ഭ്രമത്തെ തുടർന്ന് വസ്തുക്കൾ പണയപ്പെടുത്തി 32 ലക്ഷം കടമെടുത്ത് കടക്കെണിയിൽ ആയെന്ന് ഒരു യുവതിയുടെ പരാതിയിൽ പറയുന്നു.

  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം

മറ്റൊരു യുവതിയുടെ പരാതിയിൽ ഭർത്താവ് ജോലി ചെയ്തിരുന്ന ബാങ്കിൽ നിന്നും പണം കവർന്നാണ് ഓൺലൈൻ ഗെയിം കളിക്കുന്നതെന്നും പറയുന്നു. ഇയാൾ നിലവിൽ സസ്പെൻഷനിൽ ആണെന്നും യുവതി പറഞ്ഞു.

വിവാഹമോചനം ആവശ്യപ്പെട്ടാണ് രണ്ട് യുവതികളും പരാതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts