ചിപ്പ് ക്ഷാമം; ബിഎംടിസിയുടെ ബസ് ട്രാക്കിംഗ് ആപ്പ് വൈകും

ബെംഗളൂരു : ആഗോള ചിപ്പ് പ്രതിസന്ധിയെത്തുടർന്ന് വെഹിക്കിൾ ട്രാക്കിംഗ് യൂണിറ്റുകൾ (വിടിയു), സിസിടിവി ക്യാമറകൾ, മറ്റ് ജോലികൾ എന്നിവ സ്ഥാപിക്കുന്നത് രണ്ട് മാസം വൈകിയതിനാൽ യാത്രക്കാർക്ക് ബിഎംടിസി ബസ് ട്രാക്കിംഗ് ആപ്പ് ഉടൻ ഉപയോഗിക്കാൻ കഴിയില്ല.

നേരത്തെ പദ്ധതിയിട്ടിരുന്നതനുസരിച്ച് 500 ബസുകളിൽ ഉപകരണങ്ങളുടെ ഇൻസ്റ്റാളേഷൻ പൂർത്തിയാക്കി ഫെബ്രുവരിയിൽ ആപ്പ് പുറത്തിറക്കാനാണ് അതോറിറ്റി പദ്ധതിയിട്ടിരുന്നത്. എന്നാൽ ചിപ്പ് ക്ഷാമം ആ പദ്ധതിക്ക് വൈകിപ്പിച്ചു.

  അപകടത്തിൽ മരിച്ച മലയാളിയുടെ സ്വർണം കവർന്നു

“ആപ്പ് തയ്യാറായിക്കഴിഞ്ഞു, പരീക്ഷിച്ചുവരികയാണ്. ഹാർഡ്‌വെയർ ഇൻസ്റ്റാളേഷനിലാണ് കാലതാമസം. അർദ്ധചാലക ചിപ്പുകൾ വിടിയു, സിസിടിവി ക്യാമറകൾ, മൊബൈൽ നെറ്റ്‌വർക്ക് വീഡിയോ റെക്കോർഡറുകൾ എന്നിവയുടെ പ്രധാന ഘടകമാണ്. ചിപ്പ് ക്ഷാമമാണ് പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. ” ഒരു ബിഎംടിസി ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ സ്ഥാനാരോഹണത്തിന് ഒരുക്കങ്ങൾ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി.കെ.യും ഡൽഹിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts