കൊവിഡ്-19, ഒമിക്രോൺ വ്യാപനം രൂക്ഷം; മുഖ്യമന്ത്രിയും വിദഗ്ധരുമായുള്ള ഉന്നതതല യോഗം ഇന്ന്

BASAWARAJ

ബെംഗളൂരു : വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകളും കൊറോണ വൈറസിന്റെ ഒമിക്രോൺ വേരിയന്റും കണക്കിലെടുത്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് വിദഗ്ധരുമായി ഉന്നതതല യോഗം നടത്തും. അണുബാധയുടെ വേഗത കൂടുതലായതിനാൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വിദഗ്ധാഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളെ കൈകാര്യം ചെയ്ത അനുഭവം നമുക്കുണ്ട്. ദ്രുതഗതിയിലുള്ള കുതിച്ചുചാട്ടം തടയാൻ കോവിഡ് വിദഗ്ധ സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നതിനൊപ്പം ജനജീവിതത്തെ ബാധിക്കാത്ത തീരുമാനവും സർക്കാർ കൈക്കൊള്ളും എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു

Read More

ബെംഗളൂരുവിൽ കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണത്തിൽ വർധന; ഏറ്റവും കൂടുതൽ മഹാദേവപുരയിൽ

ബെംഗളൂരു : ബെംഗളൂരുവിലെ കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം തിങ്കളാഴ്ച 16 ആയി ഉയർന്നു, ഇത് സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ വർദ്ധനവാണെന്ന് ബിബിഎംപി അധികൃതർ പറഞ്ഞു. ഡിസംബർ 31 മുതൽ, നഗരത്തിൽ 59 പുതിയ കണ്ടെയ്‌ൻമെന്റ് ഏരിയകൾ ഉണ്ടായി, മഹാദേവപുര ബൊമ്മനഹള്ളിയെ മറികടന്ന് ഏറ്റവും കൂടുതൽ കണ്ടെയ്‌ൻമെന്റ് ഏരിയകളുള്ള മേഖലയായി. ഒമ്പത് പുതിയ കൂട്ടിച്ചേർക്കലുകളോടെ മഹാദേവപുരയുടെ എണ്ണം തിങ്കളാഴ്ച 44 കണ്ടെയ്ൻമെന്റ് സോണുകളായി. മഹാദേവപുരയിലെ 44ൽ 36 എണ്ണവും അപ്പാർട്ട്മെന്റ് കെട്ടിടങ്ങളാണെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) കണക്കുകൾ വെളിപ്പെടുത്തി.…

Read More

കോവിഡ് തകർത്തു കളഞ്ഞു; കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന നഷ്ടം ഒരു കോടി രൂപ വീതം.

ബെംഗളൂരു : കോവിഡ് രോഗം മാറ്റി മറച്ച ലോകത്ത് നഷ്ടങ്ങളുടെ കണക്കുമായി ഒരു സർക്കാർ സ്ഥാപനം കൂടി, മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന കർണാടക ആർ ടി സിയാണ് കഴിഞ്ഞ ഒരു വർഷമായി 365 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്. ശരാശരി പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടം. ലോക്ക് ഡൗണ് പ്രഖ്യാപിച്ചതിനാൽ സർവീസുകൾ നിർത്തി വക്കേണ്ടി വന്നതും യാത്രക്കാർ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് കുറക്കുകയും ചെയ്തതാണ് നഷ്ടത്തിന് കാരണമായത് എന്ന് വിലയിരുത്തുന്നു. കൂടുതൽ വരുമാനം ലഭിച്ചിരുന്ന സംസ്ഥാനന്തര സർവീസുകളിൽ നിന്ന് മുൻപ് ലഭിച്ചിരുന്ന വരുമാനം ഇപ്പോൾ…

Read More

കുട്ടികൾക്കുള്ള വാക്‌സിൻ; ആദ്യ ദിനം വാക്‌സിനെടുത്തത് 4 ലക്ഷം കുട്ടികൾ

ബെംഗളൂരു:  15-18 വയസ്സിനിടയിലുള്ള നാല് ലക്ഷത്തിലധികം കൗമാരക്കാർക്ക് തിങ്കളാഴ്ച രാത്രി 9.30 വരെ കോവാക്സിൻ ആദ്യ ഡോസ് നൽകി, 15-17 വയസ്സിനിടയിലുള്ളവർക്ക് കൊവിഡ് വാക്‌സിനേഷന്റെ ആദ്യ ദിനത്തിൽ, 6.3 ലക്ഷം കുട്ടികൾക്കായി ഉദ്ദേശിച്ച വാക്‌സിൻ ലക്ഷ്യത്തിന്റെ 63 ശതമാനം തിങ്കളാഴ്ച്ച സംസ്ഥാനം 4 ലക്ഷം കുട്ടികൾക്ക് കോവിഡ് വാക്‌സിൻ ഡോസുകൾ നൽകി. രാത്രി 7.30 വരെയുള്ള കോവിൻ പോർട്ടലിലെ കണക്കുകൾ പ്രകാരം, 10 ജില്ലകൾ അവരുടെ ലക്ഷ്യത്തിന്റെ 100 ശതമാനം കവിഞ്ഞു. 5,000 കുട്ടികളെ മാത്രം ലക്ഷ്യം വച്ചിട്ടും രാത്രി 7.30 ഓടെ 14,064…

Read More

മലയാളി യുവാവിനെ കുത്തിവീഴ്ത്തി കവർച്ച

ബെംഗളൂരു : ലാൽബാഗിനു സമീപം മലയാളി യുവാവിനെ കുത്തിവീഴ്ത്തി പണവും ഫോണും കവർന്നു. ബെംഗളൂരുവിൽ സുഹൃത്തിനെ കാണാൻ എത്തിയ തൃശ്ശൂർ സ്വദേശിയായ ഫയാസ് മുഹമ്മദിനാണ് ((23 ) കുത്തേറ്റത്. കഴിഞ്ഞ ദിവസം വെളുപ്പിന് ലാൽബാഗ് ഈസ്റ്റ് ഗേറ്റിന് സമീപം ടാക്സി കത്ത് നിൽക്കുന്ന സമയം ബൈക്കിൽ ഒരു സംഘം എത്തുകയും കത്തി ചൂണ്ടി പണവും ഫോണും നൽകാൻ പറഞ്ഞു എന്നാൽ വിസമ്മതിച്ച ഫയാസിന്റെ കഴുത്തിന് താഴെ മുറിവേൽപ്പിക്കുകയും പണവും ഫോണും കവരുകയും ചെയ്തു.

Read More

ബെംഗളൂരുവിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് കുട്ടികളടക്കം ഏഴ് പേർക്ക് പരിക്ക്

ബെംഗളൂരു : പശ്ചിമ ബംഗളൂരുവിലെ അത്തിഗുപ്പെയിലെ ഇരുനില കെട്ടിടത്തിൽ തിങ്കളാഴ്ച വൈകുന്നേരം എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികളടക്കം ഏഴ് പേർക്ക് പരിക്കേറ്റു. അനിത (31), രചന (21) എന്നിവർക്കൊപ്പം ഒന്നാം നിലയിൽ താമസിച്ചിരുന്ന 65 കാരിയായ രാമക്കയുടെ കെട്ടിടമാണ് അപകടത്തിൽ പെട്ടെതെന്ന് പോലീസ് പറഞ്ഞു. കൂടാതെ താഴത്തെ നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന 48 കാരനായ സുകുമാറിന്റെ കുടുംബവും അപകടത്തിൽ പെട്ടു ഭാര്യ 41 കാരനായ ഹർഷയും മക്കളായ ഗണശ്രീ (13), ഹേമേശ്വര് (7) എന്നിവർക്ക് സാരമായ പരുക്കുകൾ സംഭവിച്ചു. രാത്രി 8.45ഓടെ പാചകം…

Read More

ബെംഗളൂരു നഗര ജില്ലയിൽ ഇന്നത്തെ കോവിഡ് കേസുകൾ 1000 ന് മുകളിൽ;ആക്ടീവ് രോഗികൾ 10000 ന് അടുത്ത്; ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 1290 റിപ്പോർട്ട് ചെയ്തു. 232 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.60% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക: ഇന്ന് ഡിസ്ചാര്‍ജ് : 232 ആകെ ഡിസ്ചാര്‍ജ് : 2961122 ഇന്നത്തെ കേസുകള്‍ : 1290 ആകെ ആക്റ്റീവ് കേസുകള്‍ : 11345 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 38351 ആകെ പോസിറ്റീവ് കേസുകള്‍ : 3010847 ഇന്നത്തെ പരിശോധനകൾ :…

Read More

എം.പി.യും സംസ്ഥാന മന്ത്രിയും സ്റ്റേജിൽ നേർക്കുനേർ; കയ്യാങ്കളി ഒഴിവായത് പോലീസ് ഇടപെട്ടതിനാൽ;വീഡിയോ കാണാം.

ബെംഗളൂരു : സംസ്ഥാന മന്ത്രിയും ലോക്സഭാ എംപിയും സ്റ്റേജിൽ പരസ്യമായി ഏറ്റുമുട്ടി. പോലീസും മറ്റും ഇടപെട്ടതിനാൽ കയ്യാങ്കളി ഒഴിവായി. https://fb.watch/aiR5o6Ssqg/ മുൻ ഉപമുഖ്യമന്ത്രിയും സംസ്ഥാന ഐ.ടി. കാര്യ മന്ത്രിയുമായ അശ്വഥ് നാരായണയും ബെംഗളൂരു റൂറൽ എം.പി.യായ ഡി.കെ.സുരേഷുമാണ് പരസ്യമായി ഏറ്റുമുട്ടിയത്. രാമനഗരയിൽ നടന്ന ഒരു ചടങ്ങിനിടയിൽ ആയിരുന്നു സംഭവം, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും സ്റ്റേജിൽ ഉണ്ടായിരുന്നു. രാമനഗരയിൽ നഗര ശിൽപ്പി കെമ്പെ ഗൗഡയുടേയും ഭരണഘടനാ ശിൽപ്പി അംബേദ്കറിൻ്റേയും പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിൽ ആണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. #WATCH: Karnataka #Congress MP…

Read More

കേരളത്തിൽ ഇന്ന് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ബെംഗളൂരു : കേരളത്തിൽ ഇന്ന് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.ഇതോടെ സംസ്ഥാനത്ത് ആകെ 181 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 52 പേരും ലോ റിസ്‌ക്…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (03-01-2022)

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117, ആലപ്പുഴ 94, പാലക്കാട് 80, ഇടുക്കി 65, വയനാട് 62, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,210 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6…

Read More
Click Here to Follow Us