കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളിൽ ഒരാളെ ബെംഗളൂരു മടിവാള പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളിൽ ഒരാളെ ബെംഗളൂരുവിലെ മഡിവാളയിൽ നിന്നും കണ്ടെത്തി. എന്നാൽ അഞ്ച് പെൺകുട്ടികൾ ഓടി രക്ഷപ്പെട്ടു. മടിവാളയിൽ മലയാളികൾ നടത്തുന്ന ഒരു ഹോട്ടലിൽ വച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്.ആറു കുട്ടികളെയും ചിൽഡ്രൻസ് ഹോമിൽ നിന്ന് ഇന്നലെ മുതലാണ് കാണാതായത്.

ഹോട്ടലിൽ മുറി എടുക്കാനെത്തിയതായിരുന്നു കുട്ടികൾ. തിരിച്ചറിയൽ രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടർന്ന് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ പെൺകുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു. പെൺകുട്ടിയെ തടഞ്ഞുവെക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നു.

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

പിടിച്ചുവെച്ച ഒരാളെ ഹോട്ടൽ ജീവനക്കാർ പൊലീസിൽ ഏൽപ്പിച്ചു എന്നാൽ മറ്റ് അഞ്ചു പെൺകുട്ടികൾ പൊലീസ് എത്തുമ്പോഴേക്കും രക്ഷപ്പെട്ടതായും ജീവനക്കാർ അറിയിച്ചു.പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ മടിവാള പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍, കൊല്ലം സ്വദേശികളാണ് പൊലീസ് കസ്റ്റഡിയിലായത്. 

ഓടിപ്പോയ മറ്റ് പെൺകുട്ടികൾ അധിക ദൂരം സഞ്ചരിക്കാൻ ഇടയില്ലെന്നും എത്രയും വേഗം തന്നെ ഇവരെ കണ്ടെത്താനാകുമെന്നും പോലീസ് അറിയിച്ചു. കാണാതായ ആറ് പേരിൽ അഞ്ചുപേർ കോഴിക്കോട് സ്വദേശിനികളും ഒരാൾ കണ്ണൂർ സ്വദേശിനിയുമാണ്. ആറ് പേർക്കും പ്രായപൂർത്തിയായിട്ടില്ല. പെൺകുട്ടിയെ കണ്ടെത്താൻ സഹായിച്ച മലബാർ മുസ്ലിം അസോസിയേഷൻ ഭാരവാഹികളെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ജോർജ് ഐ.പി.എസ് അഭിനന്ദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ
[masterslider id="10"]

Related posts