നേതാജിയുടെ പ്രതിമ വിധാന സൗധയ്ക്ക് മുന്നിലേക്ക് മാറ്റും; മുഖ്യമന്ത്രി

ബെംഗളൂരു : സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ബെംഗളൂരുവിലെ വിധാന സൗധയ്ക്ക് മുന്നിലേക്ക് മാറ്റുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജനുവരി 23 ഞായറാഴ്ച പറഞ്ഞു. വിധാനസൗധയ്ക്ക് പിന്നിൽ പടിഞ്ഞാറൻ ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന നേതാജിയുടെ പ്രതിമ അദ്ദേഹം അർഹിക്കുന്ന സ്ഥാനത്തേക്ക് മാറ്റണം. നേതാജിയുടെ അടുത്ത ജന്മവാർഷികം വിധാനസൗധയ്ക്ക് മുന്നിൽ ആഘോഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്തരിച്ച നേതാവിന് പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമപ്രവർത്തകാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു

നേതാജിക്ക് ഒരു വർഷം നീണ്ടുനിൽക്കുന്ന ആദരാഞ്ജലികൾ അർപ്പിക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു. അദ്ദേഹത്തിന്റെ 125-ാം ജന്മവാർഷികം വർഷം മുഴുവൻ ആഘോഷിക്കും. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും മൂല്യങ്ങളും നമ്മുടെ ഭാവിയിലേക്ക് കൊണ്ടുപോകുന്നതിനായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കോളേജുകളിലും വിവിധ പരിപാടികളും സംവാദങ്ങളും പ്രദർശനങ്ങളും ഉണ്ടാകും മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
[masterslider id="10"]

Related posts