തുംമുകൂരുവിൽ താടകത്തിൽ വീണ് മലയാളി വിദ്യാർഥിയടക്കം രണ്ടു പേർ മരിച്ചു

ബെംഗളൂരു: തുംമുകൂരു ഊഡിഗര തടാകത്തിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണഅന്ത്യം.

കൊല്ലം കാരക്കോട് സ്വദേശി കെ.പൊന്നന്‍റെ മകന്‍ നവീന്‍ കുമാര്‍-23 ബെംഗളൂരു കമ്മനഹളളിയിലെ മുഷ്താഖിന്‍റെ മകന്‍ മുജാഹിദ് പാഷ (22) എന്നിവരാണ് മരിച്ചത്.

ക്രിസ്മസ് അവധിയായതിനാൽ ബെംഗളൂരുവിൽ നിന്നും തുംമകൂരുവിലെ സഹപാഠിയുടെ വീട് സന്ദർശിക്കാനായി എത്തിയതായിരുന്നു ഒമ്പത് പേരടങ്ങുന്ന സംഘം. 3 പേർ കർണാടക സ്വദേശികളും 6 പേർ മലയാളികളുമാണ്.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

ആള്‍ ഇന്ത്യ കെ.എം.സി.സി തുംമുകൂരു ഏരിയാ പ്രവര്‍ത്തകരായ മുജീബ് അസ്കര്‍ ഹംസ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി അനുബന്ധ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കികൊണ്ടിരിക്കുകയാണ്.

ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങള്‍ പോസ്റ്റമോട്ട നടപടിക്രമങ്ങള്‍ തുടരുന്നുണ്ട്. ബെംഗളൂരില്‍നിന്നും കെഎംസിസി ആംബുലന്‍സ് തുംമുകൂരുവിലെത്തിയിട്ടുണ്ട്. മൂന്ന് മണിയോടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുമെന്ന് ജില്ലാ ആശുപത്രിയില്‍നിന്നും കെഎംസിസി വളണ്ടിയര്‍മാര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിൽ ആശങ്കയില്ല, എങ്കിലും ജാഗ്രത; ക്വാറൻടൈൻ ഉൾപ്പടെ കർണാടകയിൽ പ്രത്യേക എബോള പ്രതിരോധ കോട്ട! യാത്രാ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts