ചെന്നൈ: കോയമ്പത്തൂരിലെ ശരവണംപട്ടിയിൽ 15 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ 44 കാരനെ കോയമ്പത്തൂർ പോലീസ് ഡിസംബർ 17 വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. കാണാതായ പെൺകുട്ടിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിലാണ് വ്യാഴാഴ്ച പോലീസ് കണ്ടെടുത്തത്. കൈകളും കാലുകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
കൊലയാളിയായ മുത്തുകുമാർ (44) മരിച്ച പെൺകുട്ടിയുടെ അമ്മയുമായി മൂന്ന് വർഷത്തിലേറെയായി സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുറച്ച് സ്വർണാഭരണങ്ങൾ പണത്തിനായി പണയം വെക്കാൻ കുടുംബത്തിൽ നിന്ന് ഇയാൾ കൈക്കലാക്കിയിരുന്നു. കൂടാതെ ഇയാൾ കുടുംബത്തിന് 40,000 രൂപയും നൽകാനുണ്ടെന്ന് പോലീസ് പറഞ്ഞു. ആഭരണങ്ങൾ വീട്ടുകാർക്ക് തിരികെ നൽകാത്തതിനാൽ ഇയാളും പെൺകുട്ടിയുടെ അമ്മയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു.
കുറച്ച് ദിവസത്തേക്ക് അമ്മ നഗരത്തിന് പുറത്ത് പോയപ്പോൾ, ആഭരണങ്ങൾ തിരികെ നൽകിയെന്ന് അമ്മയോട് കള്ളം പറയാൻ പ്രതി പെൺകുട്ടിയെ പ്രേരിപ്പിച്ചിരുന്നു എന്നാൽ അതിനു വഴങ്ങാത്തതാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് കോയമ്പത്തൂർ സൗത്ത് ഡെപ്യൂട്ടി കമ്മീഷണർ ഉമ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.