ബെംഗളൂരു സന്ദർശിച്ച ജർമ്മൻ യുവതി കൊവിഡ് 19 പോസിറ്റീവ് ആയി.

AIRPORT INTERNATIONAL TRAVELLER

ബെംഗളൂരു: സംസ്ഥാനത്തെത്തിയ ജർമ്മൻ യുവതിക്ക് ചൊവ്വാഴ്ച രാവിലെ കോവിഡ്-19 പോസിറ്റീവ് ആണെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെയിലെ ആരോഗ്യ ഉദ്യോഗസ്ഥർ കണ്ടെത്തി.

യുവതി ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയായിരുന്നുവെന്നും പരിശോധനാ റിപ്പോർട്ട് വന്നതിനെ തുടർന്ന് ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റിയെന്നും അധികൃതർ അറിയിച്ചു. “യാത്രക്കാരിയുടെ വിശദാംശങ്ങൾ എടുക്കാൻ ടീമുകൾ ഹോട്ടലിലും രോഗിയുമായി സംസാരിക്കാൻ ആശുപത്രിയിലും എത്തിയിട്ടുണ്ട്.

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ അവരുടെ റിപ്പോർട്ട് എന്തായിരുന്നുവെന്നു പരിശോധിച്ചുവരികയാണെന്നും, അവരുടെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയയ്ക്കുകയും ഹോട്ടൽ മാനേജ്മെന്റിലും കോവിഡ് -19 ടെസ്റ്റുകൾ നടത്തുകയും ചെയ്യുമെന്നു ഉദ്യോഗസ്ഥൻ പറഞ്ഞു.

  ഒന്നാം തിയതി തന്നെ ഉപഭോക്താക്കൾക്ക് പ്രഹരം; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

ആരെങ്കിലും മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ, ദുരന്തനിവാരണ നിയമത്തിനും പകർച്ചവ്യാധി നിയമത്തിനും കീഴിലും നടപടിയെടുക്കുമെന്നു , ”ബിബിഎംപി ആരോഗ്യ ഉദ്യോഗസ്ഥൻ അറിയിച്ചു.

ബംഗളൂരുവിലേക്ക് വരുമ്പോൾ എല്ലാ അന്താരാഷ്‌ട്ര യാത്രികരും തങ്ങളുടെ വാക്‌സിനേഷൻ റിപ്പോർട്ടും നെഗറ്റീവായ ആർടി-പിസിആർ പരിശോധനാ ഫലവും കൊണ്ടുവരണമെന്നും കൂടാതെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ നിർബന്ധമായും പരിശോധനയ്ക്ക് വിധേയരാകണമെന്നും സംസ്ഥാന സർക്കാർ നിർബന്ധമാക്കിയിരുന്നു.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

എന്നാൽ , സംസ്ഥാന ആരോഗ്യ വകുപ്പ് പങ്കിട്ട അന്താരാഷ്ട്ര യാത്രക്കാരുടെ വിവരങ്ങളിൽ ഒരു അന്താരാഷ്ട്ര യാത്രക്കാരന്റെ പോസിറ്റീവ് ടെസ്റ്റ് റിപ്പോർട്ട് കാണിക്കുന്നില്ലന്നും അതിനാൽ ബിബിഎംപിയും ആരോഗ്യ വകുപ്പും ഇപ്പോൾ കൂടുതൽ പരിശോധനകൾ നടത്തുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകത്തിലെ ഏറ്റവും വിലകൂടിയ മിയാസാക്കി വരെ ലാൽബാഗിലേക്ക്; മാമ്പഴ പ്രേമികൾക്കായി ഒരുങ്ങുന്ന ആ സർപ്രൈസ്!
[masterslider id="10"]

Related posts