കനത്ത മഴ ; മരം കടപുഴകിവീണ് വ്യാപക നാശം

മൈസൂരു :രണ്ടാഴ്ചയായി തുടര്ച്ചയായി പെയ്യുന്ന മഴയിൽ വ്യാപക നാശം.നഗരത്തിലെ ഹർഷ റോഡിൽ വ്യാഴാഴ്ച രാത്രി കൂറ്റൻ മരം കടപുഴകിവീണ് മൂന്ന് കാറുകളും അഞ്ച് ബൈക്കുകളും, വൈദ്യുതത്തൂണുകളും തകർന്നുവീണു.നേരിയ പരുക്കുകളോടെ ഒരാൾ രക്ഷപെട്ടു.സംഭവത്തെത്തുടർന്ന് രാത്രി തന്നെ റോഡിൽ പോലീസ് ഗതാഗതം നിരോധിച്ചിരുന്നു

ആർ.ആർ.ആർ. ഹോട്ടലിന് എതിർവശത്തുള്ള ഡോ. രാജ്കുമാർ പാർക്കിലെ മരമാണ് കടപുഴകി വീണത്. ഹോട്ടലിന് എതിർവശത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് മരത്തിന് അടിയിൽപ്പെട്ട് തകർന്നത്. നഗരത്തിലെത്തിയ വിനോദസഞ്ചാരികൾ വാടകയ്ക്ക് എടുത്തതാണ് തകർന്ന കാറു കളും ഇതിൽ ഉൾപ്പെടുന്നു.

  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

വൈദ്യുതത്തൂണുകൾക്ക് തകർന്ന് വീണതിനാൽ പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. .കോർപ്പറേഷൻ അധികൃതരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വെള്ളിയാഴ്ച വൈകീട്ടോടെയാണ് മരം നീക്കംചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
[masterslider id="10"]

Related posts