മൈസൂരു :രണ്ടാഴ്ചയായി തുടര്ച്ചയായി പെയ്യുന്ന മഴയിൽ വ്യാപക നാശം.നഗരത്തിലെ ഹർഷ റോഡിൽ വ്യാഴാഴ്ച രാത്രി കൂറ്റൻ മരം കടപുഴകിവീണ് മൂന്ന് കാറുകളും അഞ്ച് ബൈക്കുകളും, വൈദ്യുതത്തൂണുകളും തകർന്നുവീണു.നേരിയ പരുക്കുകളോടെ ഒരാൾ രക്ഷപെട്ടു.സംഭവത്തെത്തുടർന്ന് രാത്രി തന്നെ റോഡിൽ പോലീസ് ഗതാഗതം നിരോധിച്ചിരുന്നു ആർ.ആർ.ആർ. ഹോട്ടലിന് എതിർവശത്തുള്ള ഡോ. രാജ്കുമാർ പാർക്കിലെ മരമാണ് കടപുഴകി വീണത്. ഹോട്ടലിന് എതിർവശത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് മരത്തിന് അടിയിൽപ്പെട്ട് തകർന്നത്. നഗരത്തിലെത്തിയ വിനോദസഞ്ചാരികൾ വാടകയ്ക്ക് എടുത്തതാണ് തകർന്ന കാറു കളും ഇതിൽ ഉൾപ്പെടുന്നു. വൈദ്യുതത്തൂണുകൾക്ക് തകർന്ന് വീണതിനാൽ പ്രദേശത്തെ വൈദ്യുതി വിതരണം…
Read More