5 ഗ്രനേടുകൾ കണ്ടെടുത്തു.

മംഗളൂരു: 40 വർഷമെങ്കിലും പഴക്കമുള്ള അഞ്ച് ഗ്രനേഡുകൾ കണ്ടെടുത്തു. വിമുക്തഭടൻ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ ആണ് ദക്ഷിണ        കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിൽ നിന്നും ഗ്രനേടുകൾ കണ്ടെടുത്തത്..

താലൂക്കിലെ ഇലന്തില ഗ്രാമത്തിലെ തന്റെ വീടിന് സമീപം “അജ്ഞാതരായ ചിലർ” കുറച്ച് ഗ്രനേഡുകൾ ഉപേക്ഷിച്ചിട്ടുണ്ടെന്ന് എക്‌സ്‌സർവീസ്മാൻ ജയകുമാർ പൂജാരിയാണ് പോലീസ്സ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്.

നാല് ഗ്രനേഡുകൾ ചിന്നിച്ചിതറിയ നിലയിലും അഞ്ചാമത്തേത് മഞ്ഞ പ്ലാസ്റ്റിക് കവറിലുമാണ് കണ്ടെത്തിയത്. പോലീസുകാരെ വിളിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം ഗ്രനേടുകൾ തന്റെ പരിസരത്ത് സുരക്ഷിതമായ സ്ഥലത്ത് മാറ്റിവെച്ചിരുന്നു.

വിവരം ലഭിച്ച പോലീസ് ഉദ്യോഗസ്ഥർ, ബോംബ് നിർവീര്യമാക്കൽ സ്ക്വാഡുമായി ഗ്രാമത്തിലേക്ക് ഉടനെ എത്തിപെട്ടു , കൂടാതെ ഗ്രനേഡുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 1979 നും 1983 നും ഇടയിൽ ആയുധ നിർമ്മാണ ശാലയിൽവെച്ചാണ് കൈകൊണ്ട് പിടിക്കുന്ന ഗ്രനേഡുകൾ നിർമ്മിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. പിടിച്ചെടുക്കലിനെക്കുറിച്ച് സൈന്യവുമായി ആശയവിനിമയം നടത്തുകയും ആർക്കാണ് ഇത് അനുവദിച്ചതെന്ന് പരിശോധിക്കുകയും ചെയ്തുവരികയാണ്.സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച ശേഷമാണ് ഗ്രനേഡുകൾ പിടിച്ചെടുത്തത്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us