ബെംഗളൂരു: നമ്മ മെട്രോയുടെ നഷ്ടം നികത്താൻ ടിക്കറ്റ് നിരക്ക് കൂട്ടുന്നതിന് പകരം പരസ്യങ്ങൾ സ്ഥാപിച്ച വരുമാനം ഉയർത്താൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷന് ( ബി എം ആർ സി എൽ ) അനുമതി സർക്കാരിൽ നിന്നും ലഭിച്ചു. സ്റ്റേഷനുകൾക്കുള്ളിലും ട്രെയിനുകളായിലുമാണ് പരസ്യങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകിയിട്ടുള്ളത്.
മെട്രോ തൂണുകൾക്ക് മുകളിൽ പരസ്യ ബോർഡുകൾ പുനഃസ്ഥാപിക്കുന്നതിന് തൽകാലം അനുമതിയില്ല. നഗരപരിധിയിൽ പൊതുസ്ഥലങ്ങളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള ഹൈക്കോടതി വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചത്.വർഷം30 കോടി രൂപ പരസ്യവരുമാനത്തില നേടാനാകുമെന്നാണ് ബി എം ആർ സി എൽ കണക്ക് കൂട്ടുന്നത്. പരസ്യം സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചതായും ബി എം ആർ സി എൽ അറിയിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.