ബെംഗളൂരു: ബെലഗാവി ജില്ലയിലെ ബെലഗാവി താലൂക്കിലെ ബാദൽ–അങ്കൽഗി ഗ്രാമത്തിൽ ബുധനാഴ്ച ഉണ്ടായ കനത്ത മഴയെ തുടർന്ന് ഒരു വീട് തകർന്ന് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചതായി പോലീസ് അറിയിച്ചു. ഏഴ് പേരിൽ അഞ്ച് പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ടുപേർ ഏകദേശം 8 വയസ്സുള്ള പെൺകുട്ടികളാണെന്ന് പോലീസ് പറഞ്ഞു. അർജുൻ ഖനാഗവി, ഭാര്യ സത്യവ്വഖനഗവി (45), പെൺമക്കൾ ലക്ഷ്മി (17), പൂജ (8), അവരുടെ ബന്ധുക്കളായ ഗംഗവ്വ ഖനഗവി (50), സവിതഖനഗവി (28), കാഷവ്വ കൊളപ്പനവർ (8) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
ഒരു പഴയ വീട് പുതുക്കിപ്പണിയുന്നതിനായി സമീപത്ത് ഷെഡിൽ താമസിച്ചു വരുകയായിരുന്ന കെട്ടിടനിർമാണ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. തുടർച്ചയായ മഴയിൽ മതിൽ ഇടിഞ്ഞുവീണതിനെ തുടർന്നാണ് അപകടം ഉണ്ടായത്. സംഭവത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അനുശോചനം അറിയിച്ചു. കൂടാതെ മരിച്ചവരുടെ പേരിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.