കോവിഡ്: അമ്മയെ നഷ്ടപ്പെട്ട കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തു.
മാതൃകയായി നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എൻസിഡിസി)
കോഴിക്കോട്:ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിലിൽ (എൻ. സി. ഡി. സി.) സീനിയർ ഫാക്കൽറ്റിയായി സേവനം അനുഷ്ഠിച്ചുവന്ന ചാലക്കുടി മമ്പറ അറയ്ക്കൽ വീട്ടിൽ അശ്വതി എൻ. യു. (32) കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ചു മരിച്ചത്.
അവരുടെ ഏഴുവയസ്സ് മാത്രമുള്ള ഏക മകളായ ആഗയുടെ തുടർ വിദ്യാഭ്യാസ ചെലവുകൾ പൂർണ്ണമായും ഏറ്റെടുത്താണ് നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എൻ. സി. ഡി. സി.) മറ്റ് തൊഴിൽ ദാദാക്കൾക്കുകൂടി മാതൃക ആക്കാവുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
മരിച്ച അശ്വതിയുടെ വീട്ടിലെ സാമ്പത്തിക സാഹചര്യം മനസ്സിലാക്കിയാണ് ഇത്തരമൊരു സഹായത്തിന് മുതിർന്നതെന്നും, കുട്ടിയുടെ ആഗ്രഹത്തോളം ഏത് തലം വരെയുള്ള പഠനത്തിനും ഈ സഹായം ലഭ്യമാക്കുമെന്നും എൻ. സി. ഡി. സി. മാസ്റ്റർ ട്രെയിനറും, ഗ്ലോബൽ ഗുഡ് വിൽ അംബാസ്സഡറുമായ ബാബ അലക്സാണ്ടർ പറഞ്ഞു.
ആദ്യ ഗഡുവായി ഇരുപത്തയ്യായിരം രൂപ ഇതിനോടകം നൽകിയതായും, ആലുവ ഫാക്കൽറ്റിയായ ബിന്ദു സരസ്വതി ഭായിയെ കുട്ടിയുടെ വിദ്യാഭ്യാ കാര്യങ്ങൾ ശ്രദ്ധിക്കാൻ ചുമതലപ്പെടുത്തിയതായും എൻ. സി. ഡി. സി. പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ് പറഞ്ഞു. ശ്രദ്ധയിൽ പെട്ടിടത്തോളം ഇത്തരത്തിലൊരു സഹായ പ്രഖ്യാപനം കേരളത്തിൽ ആദ്യമായാണ് ഒരു തൊഴിൽ ദാതാവ് നടത്തുന്നതെന്നും അവർ പറഞ്ഞു.