ബെംഗളൂരു : ഏതൊരു പ്രശ്നങ്ങൾക്കും ഭരണകൂടങ്ങളെയും സംവിധാനങ്ങളേയും കുറ്റ പ്പെടുത്തുക എന്നതാണ് സാധാരണക്കാരുടെ പ്രധാന ജോലി ,അതേ സമയം നഗരത്തിലെ സാധാരണ പൗരൻമാർക്കും ചില കടമകൾ ഒക്കെ ഉണ്ട് എന്ന് നമ്മൾ പലരും മറന്നു പോകുന്നു.
ഈ നഗരത്തിൽ കോവിഡ് സ്ഥിരീകരിച്ച 3000 ൽ ഏറെ പേരെ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.
ആർ.ടി.പി.സി.ആർ.ഫലം പോസിറ്റീവ് ആണ് എന്ന് അറിയുന്നതോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുന്നവരാണ് കോവിഡ് വ്യാപനത്തിന് പിന്നിൽ എന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.
കോവിഡ് പോസിറ്റീവ് ആയതിന് ശേഷം ക്വോറൻറീനിൽ കഴിയുന്നവർക്ക് മാത്രമേ സർക്കാർ മരുന്നുകൾ നൽകുകയുള്ള, എന്നാൽ ഇത്തരം ആളുകൾ ഗുരുതരാവസ്ഥയിൽ എത്തുന്നത് വരെ കാത്തു നിന്ന ശേഷം അവസാന നിമിഷം ഐ.സി.യു കിടക്കകൾക്കായി അന്വേഷണം നടത്തുന്നതാണ് സാഹചര്യം മോശമാക്കുന്നത് എന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.