ബെംഗളൂരു: ആക്രമിക്കാന്‍ തക്കംപാത്ത് ചുറ്റിലും നിന്ന തെരുവ് നായ്ക്കളെ ആട്ടിയോടിച്ച പിഞ്ചുബാലന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചത്.
പെണ്‍കുട്ടിയോടൊപ്പം തെരുവിലൂടെ നടക്കുകയാണ് ബാലന്‍. ഈ സമയത്താണ് തെരുവ് നായ്ക്കള്‍ വളഞ്ഞത്. തെരുവ് നായ്ക്കളെ കണ്ട ഉടനെ പെണ്‍കുട്ടി ഓടി മറഞ്ഞു. എന്നാല്‍ ബാലന് രക്ഷപ്പെടാന്‍ സാധിച്ചില്ല. തളര്‍ന്നുപോകുമെന്ന് കരുതിയ നിമിഷത്തിലാണ് കുട്ടി ധൈര്യം സംഭരിച്ച് തെരുവ് നായ്ക്കളെ നേരിട്ടത്.
ഭയന്നാല്‍ തെരുവ് നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുമെന്ന് തോന്നിയ നിമിഷത്തിലാണ് ധൈര്യം സംഭരിച്ച് കുട്ടി പോരാടിയത്. ചുറ്റും കൂടിയ നായ്ക്കളെ ആട്ടിയോടിച്ചാണ് കുട്ടി രക്ഷപ്പെട്ടത്. കുട്ടിയുടെ ധൈര്യം കണ്ട് അമ്പരന്ന തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ മുതിരാതെ മാറി നില്‍ക്കുകയായിരുന്നു.
Courage is the only virtue you can’t fake pic.twitter.com/9scv177fFQ
— Susanta Nanda (@susantananda3) December 26, 2020
നായ്ക്കള്‍ ഒന്നും തന്നെ പിന്തുടരുന്നില്ല എന്ന് ഉറപ്പാക്കിയ ശേഷം നടന്ന് വീട്ടിലേക്ക് പോകുന്നിടത്താണ് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ അവസാനിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.