ബെംഗളൂരു: നഗരത്തിലെ ഫ്രീഡം പാർക്കിൽ കെ.എസ്.ആർ.ടി. സി. ജീവനക്കാരുടെ പ്രതിഷേധ സമരം തുടരുന്നു. പ്രധാന ആവശ്യങ്ങളായ, ട്രാൻസ്പോർട്ട് ജീവനക്കാർക്ക് മറ്റു സർക്കാർ ജീവനക്കാർക്ക് തുല്യമായ ആനുകൂല്യങ്ങളും പദവിയും നൽകുന്നതുസംബന്ധിച്ചും ശമ്പളം വർധിപ്പിക്കുന്നതുസംബന്ധിച്ചും തീരുമാനം ആകാത്തതിനാലാണ് ജീവനക്കാർ പണിമുടക്കുമായി മുന്നോട്ട് പോവുന്നത്.
Bengaluru: Karnataka State Road Transport Corporation (KSRTC) employees stage a protest at Freedom park against the govt demanding to be considered as govt employees.
Chief Minister BS Yediyurappa yesterday appeal to KSRTC staff to call off their strike. pic.twitter.com/mAXHiueYTa
— ANI (@ANI) December 14, 2020
ഗതാഗതവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ജീവനക്കാർ ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യങ്ങൾ അംഗീകരിച്ചിരുന്നില്ല. പണിമുടക്ക് തുടരുന്നതിനാൽ യാത്രക്കാർക്ക് ബദൽ സംവിധാനങ്ങളൊരുക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
ബെംഗളൂരുവിൽനിന്ന് മറ്റ് ജില്ലകളിലേക്കും വിവിധ ജില്ലകളിൽ പ്രദേശിക തലത്തിലും കൂടുതൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ അനുമതി നൽകാനാണ് തീരുമാനം. ചില ബസ് ഓപ്പറേറ്റർമാരുമായി സർക്കാർ പ്രതിനിധികൾ സംസാരിച്ചു.
പണിമുടക്കുമായി മുന്നോട്ടുപോകുകയാണെങ്കിൽ ജീവനക്കാർക്കെതിരേ ശക്തമായ നടപടികളെടുക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.