മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണൻ അറസ്റ്റിൽ

ചെന്നൈ: മദ്രാസ് കൊൽക്കൊത്ത ഹൈക്കോടതികളിലെ മുൻ ജഡ്ജി സി എസ് കർണ്ണനെ വനിതാ ജഡ്ജിമാർക്കും ജഡ്ജിമാരുടെ ഭാര്യമാർക്കും എതിരെ മോശം പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ ചെന്നൈ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു.

ജഡ്ജിയെ കേന്ദ്ര ക്രൈം ബ്രാഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജഡ്ജിമാർക്കും മുൻ ജഡ്ജിമാർക്കും എതിരെയാണ് കർണ്ണൻ ആരോപണങ്ങൾ ഉയർത്തിയത്. കഴിഞ്ഞ ഒക്ടോബറിൽ കർണ്ണനെതിരെ ചെന്നൈ പോലീസ് സൈബർസെൽ കേസെടുത്തിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകൻ്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. കോടതികളിലെ വനിതാ ഉദ്യോഗസ്ഥർക്ക് നേരെയും വനിതാ ജഡ്ജിമാർക്ക് നേരെയും ഹൈക്കോടതി സുപ്രീംകോടതി ജഡ്ജിമാർ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായാണ് കർണൻ ഒരു വീഡിയോയിൽ ആരോപിച്ചത്. മുൻ ജഡ്ജിക്കെതിരെ നടത്തിവന്നിരുന്ന അന്വേഷണങ്ങൾ സംബന്ധിച്ച് വിശദവിവരങ്ങൾ നൽകുന്നതിനായി തമിഴ്നാട് പോലീസ് ഡയറക്ടർ ജനറലി നോടും ചെന്നൈ പോലീസ് കമ്മീഷണറോടും ഡിസംബർ ഏഴാം തീയതി നേരിട്ട് ഹാജരാകാൻ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. താൻ ഹൈക്കോടതി ജഡ്ജി ആയിരിക്കെ മറ്റ് ജഡ്ജിമാരിൽ നിന്ന് ജാതിവിവേചനം നേരിടേണ്ടിവന്നുവെന്ന 2017ൽ ജസ്റ്റിസ് കർണൻ വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. കൊൽക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയപ്പോൾ അന്നത്തെ ചീഫ് ജസ്റ്റിസ് ജെ എസ് ഖേ ഹർ അടക്കം സുപ്രീംകോടതിയിലെ 8 ജഡ്ജിമാർക്ക് എതിരെ ജസ്റ്റിസ് കർണൻ സ്വമേധയാ കേസെടുത്തു അഞ്ചു വർഷം കഠിന തടവിന് വിധിച്ചിരുന്നു. അടുത്ത ദിവസം തന്നെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി ജസ്റ്റിസ് കർണ്ണനെതിരെ കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us