വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡില്‍ ജസീന്‍ഡ ആര്‍ഡെന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയില്‍ മലയാളി സാന്നിധ്യം. എറണാകുളം പറവൂര്‍ സ്വദേശിനി പ്രിയങ്ക രാധാകൃഷ്ണനാണ് മന്ത്രിസഭയില്‍ ഇടം പിടിച്ചത്.
ആദ്യമായിട്ടാണ് ന്യൂസിലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്. സാമൂഹികം, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതല തുടങ്ങിയ വകുപ്പുകളാണ് പ്രിയങ്ക വഹിക്കുക.തൊഴില്‍ സഹമന്ത്രി ചുമതല കൂടി ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഒന്നാം ജസിന്‍ഡ മന്ത്രിസഭയില്‍ ജെന്നി സെയില്‍സയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണന്.
ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമൂഴത്തില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു. 2006ലാണ് ഇവര്‍ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
വിദ്യാര്‍ത്ഥിയായിരിക്കെ മാസെ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് അസോസിയേഷനില്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍ഡ്സ് ഓഫീസറായിരുന്നു. പറവൂര്‍ മാടവനപ്പറമ്ബ് രാമന് രാധാകൃഷ്ണന് -ഉഷ ദമ്ബതികളുടെ മകളാണ് പ്രിയങ്ക.
ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയും, ഐടി ജീവനക്കാരനുമായ റിച്ചാര്‍ഡ്സണാണു ഭര്‍ത്താവ്. വെല്ലിംഗ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് ഡവലപ്മെന്റല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടാനായിട്ടാണ് പ്രിയങ്ക ന്യൂസിലന്‍ഡിലെത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.