ബെംഗളൂരു: തന്റെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഭർത്താവ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയി; ഭാര്യ മരിച്ചു. രണ്ടുവർഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. വെള്ളിയാഴ്ച പുലർച്ചയാണ് യശ്വന്തപുരയിലെ മാളിൽ ജോലിചെയ്തുവരുകയായിരുന്ന യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഭർത്താവ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. മറ്റു ബന്ധുക്കൾ ചേർന്നാണ് യുവതിയെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യമൊരുക്കിയത്. അതേദിവസം വൈകീട്ട് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് യുവതി മരിച്ചു. ഭാര്യയുടെ മരണ ശേഷം ഉദ്യോഗസ്ഥരും ബന്ധുക്കളും പലവട്ടം വിളിച്ചെങ്കിലും ടാക്സി ഡ്രൈവറായ ഭർത്താവ് ഫോണെടുത്തില്ല. വിവരമറിയിക്കാൻ ബന്ധുക്കളും പോലീസും പലവട്ടം ഭർത്താവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. പിന്നീട്…
Read MoreMonth: August 2020
ജില്ല, താലൂക്ക് ആശുപത്രികളിലേക്ക് 4339 ഓക്സിജൻ സംവിധാനമുള്ള കിടക്കകൾ
ബെംഗളൂരു: സംസ്ഥാനത്തെ ജില്ല, താലൂക് ആശുപത്രികളിലേക്ക് ഓക്സിജൻ സൗകര്യത്തോട് കൂടിയ 4339 കിടക്കകൾ കൂടി നൽകി. കോവിഡ് 19 വൈറസ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ഓക്സിജൻ സൗകര്യത്തോട് കൂടിയ കിടക്കകളുടെ കൂടി വരുന്ന ആവശ്യകത മനസിലാക്കികൊണ്ടാണ് സംസ്ഥാന സർക്കാർ, ജില്ല താലൂക്ക് ആശുപത്രികളിലെ ഇത്തരം കിടക്കകളുടെ എണ്ണം ഇപ്പോൾ വർധിപ്പിക്കുന്നത്. ഇതോടെ കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ഓക്സിജൻ സൗകര്യത്തോട് കൂടിയ 9000 കിടക്കകൾ ആണ് സർക്കാരിന് കീഴിലെ ആശുപത്രികളിൽ പുതിയതായി എത്തിയത്. 1244 ഇൽ അധികം ഓക്സിജൻ സൗകര്യത്തോടു കൂടിയ…
Read Moreകേരളത്തിലേക്ക് മാക്കൂട്ടം ചെക് പോസ്റ്റ് വഴി പോകാനെത്തിയ യാത്രക്കാർ വെട്ടിലായി
ബെംഗളൂരു: കേരളത്തിലേക്ക് മാക്കൂട്ടം ചെക് പോസ്റ്റ് വഴി പോകാനെത്തിയ യാത്രക്കാർ വെട്ടിലായി. റോഡ് തുറന്നെങ്കിലും ഈ ചെക് പോസ്റ്റ് വഴി യാത്രക്കാരെ കടത്തിവിടാത്തതിനെ തുടർന്ന് യാത്രക്കാർ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിച്ച് മുത്തങ്ങ വഴിയാണ് യാത്ര തുടർന്നത്. ചെക് പോസ്റ്റിലെ റോഡ് തുറന്നെങ്കിലും കേരളത്തിലേക്കെത്തുന്നവരെ പരിശോധിക്കാനും ആരോഗ്യവിവരങ്ങൾ തേടാനും ആരോഗ്യവകുപ്പിന്റെ സൗകര്യങ്ങൾ ഒരുക്കുന്നത് വൈകിയതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. പരിശോധനാ സൗകര്യങ്ങൾ ഏർപ്പെടുത്തിയശേഷം യാത്രക്കാരെ കടത്തിവിടുമെന്നാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. പക്ഷേ, തിങ്കളാഴ്ച ഉച്ചയായിട്ടും ഇതുണ്ടായില്ല. അതേസമയം, കോവിഡ് പോർട്ടലിൽ ഇതുവഴി കടന്നുപോകാനായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം നേരത്തേതന്നെ വരികയും…
Read Moreകർണാടകയിൽ വെള്ളപ്പൊക്കത്തിൽ 10 വർഷത്തിനിടയിൽ പൊലിഞ്ഞത് 1300 ജീവനുകൾ
ബെംഗളൂരു: വെള്ളപ്പൊക്കത്തിൽ സാരമായ നഷ്ടമാണ് കർണാടകയിൽ ഈ വർഷവും ഇത് വരെ ആയി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.1000 കോടിയുടെ നഷ്ട്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. കൂടുതൽ മരണങ്ങളും നാശ നഷ്ടങ്ങളും ഒഴിവാക്കുവാൻ ആണ് അധികാരികൾ ഇപ്പോൾ ശ്രമിക്കുന്നത്. ഞായറാഴ്ച കാലത്ത് വരെയുള്ള കണക്കുകൾ പ്രകാരം വിവിധ ജില്ലകളിൽ ആയി 515 കുടുംബങ്ങളിലായി 1985 ഇൽ അധികം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട് എന്നും ഈ കണക്കുകൾ വരും ദിവസങ്ങളിൽ കൂടും എന്നും കർണാടക സ്റ്റേറ്റ് നാച്ചുറൽ ഡിസാസ്റ്റർ മോണിറ്ററിങ് സെന്റർ ഡയറക്ടർ ജി എസ് ശ്രീനിവാസ…
Read Moreഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന്റെ പേരിൽ അവഹേളനം; കനിമൊഴിക്ക് പിന്തുണയുമായി എച്ച്.ഡി കുമാരസ്വാമി
ബെംഗളൂരു: കനിമൊഴി എന്ന സഹോദരിക്ക് നേരിടേണ്ടിവന്ന അവഹേളനത്തിനെതിരെ താൻ ശബ്ദമുയർത്തും; കനിമൊഴിക്ക് പിന്തുണയുമായി കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന്റെ പേരിൽ അവഹേളനം നേരിടേണ്ടിവന്നുവെന്ന് കനിമൊഴി വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. DMK @arivalayam MP @KanimozhiDMK has been questioned "Are you an Indian?". I raise my voice against the insult meted to sister Kanimozhi.Now, it is apt to debate how political leaders from the South were snatched…
Read Moreമുഖ്യമന്ത്രി ആശുപത്രി വിട്ടു.
ബെംഗളൂരു: കോവിഡ് 19 വൈറസ് ബധിച്ച് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ അയിരുന്ന മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ആശുപത്രി വിട്ടു. ഓഗസ്റ്റ് 2 ന് അയിരുന്നു കോവിഡ് ബധിച് മുഖ്യമന്ത്രി ആശുപത്രിയിൽ പ്രവേശിച്ചത്. 77 വയസുകാരനായ മുഖ്യമന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മണിപ്പാൽ ആശുപത്രി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രിയോട് ഇനി ഹോം ക്വാറന്റീനിൽ പോകുവാനാണ് നിർദേശിച്ചിരിക്കുന്നത്. നിലവിൽ മഴക്കെടുതി അനുഭവിക്കുന്ന ജില്ലകൾ മുഖ്യമന്ത്രി സന്ദർശിക്കാൻ ഉള്ള സാധ്യത ഇല്ല. ബുധനാഴ്ച്ചയോട് കൂടി മുഖ്യമന്ത്രിക്ക് തിരിച് ജോലിയിൽ പ്രവേശിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു.…
Read More114 മരണം;പുതിയ രോഗികളെക്കാള്‍ കൂടുതല്‍ പേര്‍ ആശുപത്രി വിട്ടു;കര്‍ണാടകയിലെ പ്രതിദിന സമ്പൂര്‍ണ കോവിഡ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 4267 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :114 ആകെ കോവിഡ് മരണം : 3312 ഇന്നത്തെ കേസുകള്‍ : 4267 ആകെ പോസിറ്റീവ് കേസുകള്‍ : 182354 ആകെ ആക്റ്റീവ് കേസുകള്‍ : 79908 ഇന്ന് ഡിസ്ചാര്‍ജ് : 5218 ആകെ ഡിസ്ചാര്‍ജ് : 99126 തീവ്ര…
Read Moreബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നും വയനാട് വഴി പോകുന്നവരുടെ ശ്രദ്ധയ്ക്ക് !
ബെംഗളൂരു : നഗരത്തില്‍ നിന്നും മൈസൂരുവിൽ നിന്നും വയനാട് വഴി വരുന്നവരുടെ ശ്രദ്ധയ്ക്ക്: കോഴിക്കോട്-മൈസൂർ ദേശീയ പാതയിൽ പൊൻകുഴിയിലെ വെള്ളക്കെട്ട് ഒഴിവായതിനാൽ മുത്തങ്ങ വഴി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ യാത്രാ വാഹനങ്ങൾക്ക് 11.08.2020 മുതൽ മുത്തങ്ങ വഴി മാത്രമേ പ്രവേശനമുണ്ടാകൂ. ബാവലി, തോൽപ്പെട്ടി(കുട്ട) ചെക് പോസ്റ്റുകൾ വഴി ചരക്കു വാഹനങ്ങൾക്കു മാത്രമേ പ്രവേശനമുണ്ടാകൂ. കർണാടകയിലേക്കു പോകുന്ന യാത്രാ വാഹനങ്ങൾക്ക് ബാവലി വഴിയും പോകാം. വയനാട് ജില്ല കളക്ടര്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
Read Moreസംസ്ഥാനത്ത് സൈബർ സെക്യൂരിറ്റി ശക്തമാക്കുന്നു.
ബെംഗളൂരു: ഡിജിറ്റൽ ഇക്കോണമിയുടെ അവിഭാജ്യ ഘടകമായ ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന് വേണ്ടി സംസ്ഥാനത്തെ സൈബർ സെക്യൂരിറ്റി കൂടുതൽ ശക്തമാക്കുന്നു. സൈബർ ഇടത്തിലെ ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നത് സംബന്ധിച്ച ബാങ്കുകളുടെ നിർദ്ദേശങ്ങളും വിലയിരുത്തലുകളും അറിയുന്നതിനായി അടുത്ത ആഴ്ചയിൽ ബാങ്കേഴ്സിന്റെ ഒരു യോഗം നടത്തുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു. ടൈംസ് ഓഫ് ഇൻഡ്യ സംഘടിപ്പിച്ച ഓൺലൈൻ കോൺക്ലേവ് , റീബൂട്ട് കർണാടകയിൽ സംസാരിക്കവെ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ സാമ്പത്തിക പുരോഗതി തിരിച്ചുപിടിക്കുന്നതിനുള്ള പുതു വഴികളെ സംബന്ധിച്ച…
Read Moreചികിൽസയിലിരുന്ന കോവിഡ് രോഗിയായ സ്ത്രീ കിംസ് ആശുപത്രിയിൽ നിന്നും ഓടിപ്പോയി.
ബെംഗളൂരു: 43 വയസുകാരിയായ കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച രോഗി ബെംഗളൂരു കെമ്പഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസെസ് ആശുപത്രിയിൽ നിന്നും ചികിത്സയിലിരിക്കെ ഓടിപോയി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആണ് സംഭവം നടന്നത് . രോഗിയെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ദൊഡ്ഡബസ്തി നിവാസിയായ യുവതിക്ക് എതിരെ വി വി പുരം പോലീസ് ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്. കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച രോഗിയെ ജൂലൈ 25 നാണു കെ ഐ എം എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്ന് കെ ഐ എം എസ് ആശുപത്രിയിലെ കാഷ്വാലിറ്റി…
Read More