ബെംഗളൂരു: കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നെത്തി മെഡിക്കൽ കോഴ്സുകൾ ഒഴികെയുള്ള പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള കർണാടക പൊതുപ്രവേശനപ്പരീക്ഷ(കെ.സി.ഇ.ടി.)യെഴുതുന്ന വിദ്യാർഥികൾക്ക് ക്വാറന്റീൻ ഒഴിവാക്കി.
കഴിഞ്ഞദിവസം ചേർന്ന കർണാടക പരീക്ഷാ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനമായത്. കോവിഡ് പോസിറ്റീവായി രോഗലക്ഷണമില്ലാത്ത വിദ്യാർഥികൾക്കും പരീക്ഷ എഴുതാൻ സൗകര്യമൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത് നാരായൺ പറഞ്ഞു.
ഇവർക്കായി അതത് ജില്ലകളിൽ പ്രത്യേക പരീക്ഷാകേന്ദ്രങ്ങൾ ഏർപ്പെടുത്താൻ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു. ഇവരെ പ്രത്യേക മുറിയിലിരുത്തിയാകും പരീക്ഷ എഴുതിക്കുക.
– പരീക്ഷ ആരംഭിക്കുന്നതിന് രണ്ടുമണിക്കൂർമുമ്പ് വിദ്യാർഥികൾ പരീക്ഷാകേന്ദ്രങ്ങളിലെത്തണം
– കുടിവെള്ളം വിദ്യാർഥികൾ സ്വന്തമായി കരുതണം
– നിയന്ത്രിതമേഖലകളിൽനിന്നുള്ള വിദ്യാർഥികൾക്കും ജലദോഷം, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്കും പരീക്ഷ എഴുതാൻ പ്രത്യേക മുറി ഏർപ്പെടുത്തും
– പരീക്ഷ എഴുതാനെത്തുന്നവർ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.