ബെംഗളൂരു: ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ ബൈക്കില്‍ തൊട്ടെന്നാരോപിച്ച് ദളിത് യുവാവിനെ ഉടമയും അയാളുടെ ബന്ധുക്കളുമുള്‍പ്പെടെ പതിമൂന്നു പേര് ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു.
വിജയപുരയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ക്രൂര മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
#MobLynching A dalit man assaulted for allegedly touching a scooter belonging to an upper caste man. FIR registered in local police station in #karnataka #India
FIR and complaint copy in the thread, @KiranParashar21#DalitLivesMatterpic.twitter.com/pWVLhgTSc2
— The Dalit Voice (@ambedkariteIND) July 19, 2020
തടികളും ചെരുപ്പുകളും കൊണ്ടായിരുന്നു യുവാവിനെ മര്‍ദ്ദിച്ചത്. തന്നെ മര്‍ദ്ദിക്കരുതെന്ന് യുവാവ് കേണപേക്ഷിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ ആരും തന്നെ യുവാവിന്റെ അപേക്ഷയ്ക്ക് ചെയവി കൊടുക്കാതെ മര്‍ദ്ദിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് നിരവധിപേര്‍ ഉണ്ടായിരുന്നെങ്കിലും ഒരാള്‍ പോലും യുവാവിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ മുന്നോട്ട് വന്നിട്ടില്ല. അടിയേറ്റ് അവശനായി വീണ തന്റെ വസ്ത്രമുരിഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ചെന്നും യുവാവ് പൊലീസ് നല്കിയ പരാതിയില്‍ പറയുന്നു.
2/2
Here is the FIR and complaint copy pic.twitter.com/mKmJ2NC5bR
— Kiran Parashar (@KiranParashar21) July 19, 2020
വീഡിയോ ദൃശ്യത്തില്‍ നിന്ന് പ്രതികളെ കണ്ടെത്താനുളള ശ്രമങ്ങള്‍ തുടരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലായിരുന്നു സംഘം ചേര്‍ന്നുളള മര്‍ദ്ദനം. യുവാവിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.