ബെംഗളുരു; ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ അനുമതി, ബന്ധനകളോടെ സ്കൂളുകൾ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്.
എന്നാൽ സാങ്കേതിക വിദ്യയില്ലെന്ന കാരണത്തിൽ വിദ്യാർഥികൾക്ക് ക്ലാസുകൾ ലഭ്യമല്ലാത്ത സാഹചര്യമുണ്ടാകരുതെന്നതുൾപ്പെടെയുള്ള നിർദേശങ്ങളടങ്ങിയ റിപ്പോർട്ടാണ് സമർപ്പിച്ചത്.
കർശനമായും രക്ഷിതാക്കളുടെ സാന്നിധ്യത്തിലായിരിക്കണം രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ ക്ലാസെന്നും വിദഗ്ധസമിതി നിർദേശിച്ചു. ഓൺലൈൻ ക്ലാസോ റെക്കോഡ് ചെയ്ത ക്ലാസുകളോ വിദ്യാർഥികൾക്ക് ലഭ്യമാക്കാം. ഓൺലൈൻ സംവിധാനങ്ങളുടെ ദുരുപയോഗം തടയാൻ സംവിധാനമൊരുക്കണമെന്നും നിർദേശമുണ്ട്. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസിന്റെ സാധ്യതകൾ വിലയിരുത്താനും മാർഗനിർദേശങ്ങൾ നൽകാനുമാണ് ആരോഗ്യവിദഗ്ധരെയും വിദ്യഭ്യാസ, മനഃശാസ്ത്ര വിദഗ്ധരെയും ഉൾപ്പെടുത്തി വിദഗ്ധ സമിതിക്ക് രൂപം നൽകിയത്.
ഇതിൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഒരു സെഷൻ പരമാവധി 30 മിനിറ്റും ആറാം ക്ലാസ് മുതൽ 45 മിനിറ്റുമായിരിക്കണം പഠനസമയം. ഒരോ സെഷനുശേഷവും ചുരങ്ങിയത് 15 മിനിറ്റ് ഇടവേള നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഒന്നിടവിട്ട ദിവസങ്ങളിലും മൂന്നാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് ആഴ്ചയിൽ അഞ്ചുദിവസവും ക്ലാസുകൾ സംഘടിപ്പിക്കാം .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.