ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് മരണ നിരക്ക് കൂടുന്നു. ഇന്നലെ 7 മരണം ആണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ 24 മണിക്കൂറിൽ 8 പേർ കോവിഡ് ബാധിച്ച് മരിച്ചു.
ഇതിൽ 5 പേർ ബെംഗളൂരു നഗര ജില്ലയിൽ നിന്നാണ്.ശിവമൊഗ്ഗ ബീദർ ബെല്ലാരി എന്നീ ജില്ലകളിലും ഓരോ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ കോവിഡ് മരണം 102 ആയി.
ഇന്ന് സംസ്ഥാനത്ത് 204 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ആകെ രോഗ ബാധിതരുടെ എണ്ണം 7734 ആയി. ഇതിൽ ആക്റ്റീവ് കേസ് 2824 ആണ്.
ഇന്ന് 348 പേർ രോഗമുക്തി നേടി, ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 4804 ആണ്.
ഇന്നത്തെ രോഗ ബാധിതരിൽ 02 പേർ വിദേശത്ത് നിന്ന് എത്തിയവർ ആണ് 106 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും.
72 പേർ അത്യാഹിത വിഭാഗത്തിൽ ചികിൽസയിലുണ്ട്.
രോഗികളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ താഴെ.