ബെംഗളൂരു: ബംഗളൂരുവിലെ പോലീസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിക്കുമോ ? ഈ ചോദ്യത്തിന് ഒരു മാസം എങ്കിലും ഈ നഗരത്തിൽ ജീവിച്ചവർക്ക് കൃത്യമായ ഉത്തരം ഉണ്ടായിരിക്കും.
ട്രാഫിക് പോലീസ് മുതൽ മുകളിലേക്ക് ചെയ്ത് കൂട്ടാറുള്ളത് എന്താണ് എന്ന് ഏതൊരു നഗരവാസിക്കും അറിയാവുന്ന കാര്യമാണ്.
ഒരു കോണ്സ്റ്റസ്റ്റബിളല്ല എ സി പി തന്നെ കൈക്കൂലി വാങ്ങിയാലോ …. അങ്ങനെയുള്ള ഒരു അഴിമതി ആരോപണം നഗരത്തിൽ കത്തിപ്പടരുകയാണ്.
അനധികൃതമായി മദ്യം കടത്തിയതിന് പിടിയിലായ രണ്ടുപേരെ വിട്ടയക്കാൻ 50 ലക്ഷംരൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് പോലീസുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത.
ഇലക്ട്രോണിക്‌സിറ്റി എ.സി.പി. വാസുവാണ് സസ്പെൻഷനിലായത്.
വിട്ടയക്കാൻ വാസു 50 ലക്ഷംരൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പിടിയിലായവർ പരാതി നൽകുകയായിരുന്നു.
രണ്ടാഴ്ച മുമ്പായിരുന്നു 100 കുപ്പി മദ്യം കടത്താൻ ശ്രമിച്ചതിന് വിശേഷ് ഗുപ്ത, ഗോപി എന്നിവരെ എ.സി.പി. അറസ്റ്റുചെയ്തത്.
തുടർന്ന് വെള്ളിയാഴ്ചയാണ് എ.സി.പി.യെ സസ്പെൻഡ് ചെയ്തത്.
ഏപ്രിൽ 11-നായിരുന്നു ജി.എസ്.ടി. എമർജൻസി എന്ന ബോർഡ് വെച്ച വാഹനം സംശയാസ്പദമായ സാഹചര്യത്തിൽ എ.സി.പി. വാസു കണ്ടത്.
തുടർന്ന് വാഹനത്തെ പിന്തുടർന്ന് പരിശോധിച്ചപ്പോൾ മദ്യം കണ്ടെത്തുകയായിരുന്നു.
മദ്യം കടത്താൻശ്രമിച്ച വിശേഷ് ഗുപ്തയെയും ഗോപിയെയും അറസ്റ്റുചെയ്യുകയും ഇലക്ട്രോണിക് സിറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോവുകയുംചെയ്തു. ഇതിനിടെ വിട്ടയച്ചാൽ 50 ലക്ഷംരൂപ കൈക്കൂലി തരാമെന്ന് പ്രതികളിലൊരാൾ വാഗ്ദാനം ചെയ്തെന്നും അഡീഷണൽ കമ്മിഷണർ എസ്. മുരുകന്റെ അടുത്തേക്കാണ് മദ്യം കൊണ്ടുപോകുന്നതെന്ന് പറഞ്ഞെന്നും വാസു പറഞ്ഞു.
എന്നാൽ, വാസു കൈക്കൂലി ആവശ്യപ്പെട്ടതായി പ്രതികളിരൊളായ വിശേഷ് ഗുപ്ത അഡീഷണൽ കമ്മിഷണർക്ക് നൽകിയ പരാതിയെത്തുടർന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.
അതിനിടെ, എസ്. മുരുകൻ വാസുവിനോട് പ്രതികളെ വിട്ടയക്കാൻ ആവശ്യപ്പെട്ടിരുന്നെന്നും അനുസരിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.