മന്ത്രി സ്ഥാനം ലഭിക്കാത്തവർ പ്രത്യേക യോഗം ചേർന്നു;അതൃപ്തരെ അടുത്ത ഘട്ടത്തിൽ പരിഗണിക്കാമെന്ന് ഉറപ്പ് നൽകി യെദിയൂരപ്പ.

ബെംഗളൂരു : ആദ്യ മന്ത്രി സഭാ വികസനം നടന്നപ്പോൾ ചടങ്ങിൽ പങ്കെടുക്കാതെ പ്രത്യേകം യോഗം ചേർന്ന എംഎൽഎമാരായ ബി.രേണുകാചാര്യ, ബാലചന്ദ്ര ജാർക്കിഹോളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി തുടങ്ങി. ഇവരുമായി മുഖ്യമന്ത്രി യെദ്യൂരപ്പ ചർച്ച നടത്തി ബാലചന്ദ്രൻഹോളി, മുരുകേഷ് നിറാനി ,ഉമേഷ് കിട്ട തുടങ്ങിയവർക്ക് ഒക്കെ അടുത്തഘട്ടത്തിൽ അവസരം നൽകാമെന്ന് ഉറപ്പു നൽകിയതായാണ് സൂചന. നിയമസഭാംഗം അല്ലാത്ത ലക്ഷ്മണ സാവദിയെ മന്ത്രിയാക്കിയതിനെ ബിജെപി നേതാവ് രേണുകാ ചോദ്യം ചെയ്തു.

Read More

മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം അറസ്റ്റിൽ;നാടകീയ സംഭവങ്ങൾക്കൊടുവിൽ സി.ബി.ഐ മുൻആഭ്യന്തരമന്ത്രിയുടെ വസതിയിൽ പ്രവേശിച്ചത് മതിൽ ചാടിക്കടന്ന്.

ന്യൂഡൽഹി :ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി. ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏറെ നാടകീയതകള്‍ക്കൊടുവിലാണ് ഇന്നലെ രാത്രി പത്തുമണിയോടെ ദില്ലി ജോര്‍ബാഗിലെ വീട്ടില്‍ നിന്ന് ചിദംബരത്തെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് തടയാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെ രാത്രി എഐസിസി ആസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്. സിബിഐ ഡയറക്ടര്‍ ആര്‍കെ ശുക്ല ദില്ലിയിലെ ആസ്ഥാനത്തെത്തി ഉന്നത ഉദ്യോഗസ്ഥരെ കണ്ടു. പിന്നാലെ ചിദംബരവുമായി സിബിഐ സംഘം ആസ്ഥാനത്തെ പത്താം നിലയിലേക്കെത്തി. പ്രാഥമിക ചോദ്യം ചെയ്യല്‍…

Read More

ഒക്ടോബർ രണ്ടുമുതൽ ട്രെയിനുകളിൽ പ്ലാസ്റ്റിക്ക് നിരോധിക്കാനൊരുങ്ങി റെയിൽവേ!!

ന്യൂഡൽഹി: ഒക്ടോബർ രണ്ടുമുതൽ ട്രെയിനുകളിൽ പ്ലാസ്റ്റിക്ക് നിരോധിക്കാനൊരുങ്ങി റെയിൽവേ. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്നതും 50 മൈക്രോണിൽ താഴെയുള്ളതുമായ പ്ലാസ്റ്റിക്ക് ട്രെയിനുകളിൽ നിരോധിക്കും. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടുമുതൽ തീരുമാനം നടപ്പിലാക്കാനാണ് റെയിൽവേയുടെ തീരുമാനം. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തോട് ആവശ്യപ്പെട്ടിരുന്നു. നടപടികൾ വിശദീകരിച്ച് റെയിൽവെ എല്ലാ സോണുകൾക്കും സർക്കുലർ അയച്ചിട്ടുണ്ട്. റെയിൽവെ സ്റ്റേഷനിലും തീവണ്ടിക്കുള്ളിലും വിൽപന നടത്താൻ അനുമതിയുള്ള കച്ചവടക്കാർ പ്ലാസ്റ്റിക് ക്യാരിബാഗിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്നും റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക്കിന് പകരം പുനരുപയോഗ സാധ്യതയുള്ള…

Read More

ജിഎസ്ടിയിൽ കുടുങ്ങി ‘പാർലെ’; 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു!!

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബിസ്ക്കറ്റ് വിപണനക്കമ്പനിയായ പാർലെ 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു!! ഒരു ലക്ഷത്തോളം ജീവനക്കാരാണ് പാർലെയ്ക്കുള്ളത്. നേരത്തെ 12 ശതമാനം നികുതിയാണ് പ്രീമിയം ബിസ്ക്കറ്റുകൾക്ക് ചുമത്തിയിരുന്നത്. സാധാരണ ബിസ്ക്കറ്റുകൾക്കാകട്ടെ അഞ്ചുശതമാനവും. ചരക്ക് സേവന നികുതി വന്നപ്പോഴിത് 18 ശതമാനമായി. ബിസ്ക്കറ്റിന്റെ ജിഎസ്ടി 18 ശതമാനമാക്കിയപ്പോൾ വില്പന കാര്യമായി ഇടിഞ്ഞതിനെതുടർന്നാണ് കമ്പനി പ്രതിസന്ധിയിലായത്. ഇതേത്തുടർന്നാണ് പിരിച്ചുവിടലിന് ഒരുങ്ങുന്നതെന്ന് കമ്പനി പറയുന്നു. ബിസ്കറ്റിന്റെ വിലകൂടിയതാണ് വില്പനയെ ബാധിച്ചത്. ജിഎസ്ടി പ്രാബല്യത്തിലായപ്പോൾ ബിസ്ക്കറ്റുകൾക്ക് അഞ്ചുശതമാനംമാത്രമാണ് വിലവർധിപ്പിച്ചതെന്ന് പാർലെ പറയുന്നു. പാർലെ ജി, മാരി തുടങ്ങിയവയാണ് കമ്പനി പുറത്തിറക്കുന്ന…

Read More

അച്ഛനെ കൊലപ്പെടുത്തിയ പത്താംക്ലസ്കാരിയുടെ മൊഴിയില്‍ ഞെട്ടി പൊലീസ്!!

ബെംഗളൂരു: അച്ഛനെ കൊലപ്പെടുത്തിയ പത്താംക്ലസ്കാരിയുടെ മൊഴിയില്‍ ഞെട്ടി പൊലീസ്. കഴിഞ്ഞ ദിവസം രാജാജിനഗറില്‍ അച്ഛനെ ഉറക്കഗുളിക നല്‍കി തീ കൊളുത്തി കൊലപ്പെടുത്തിയ 15 കാരിയുടെ പൊലീസിനെ ഞെട്ടിച്ച മൊഴി ഇങ്ങനെ: “അച്ഛന്‍ എന്‍റെ സ്വാതന്ത്ര്യം ഇല്ലാതാക്കി. എന്നെ ഫോണ്‍ വിളിക്കാന്‍ അനുവദിക്കുന്നില്ല. ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. പ്രവീണുമായുള്ള ബന്ധം അവസാനിപ്പിക്കാനും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ആവശ്യപ്പെട്ടു. പ്രവീണുമായി മാളില്‍ പോകുന്നത് മനസ്സിലാക്കിയ അച്ഛന്‍, ബെല്‍റ്റ് കൊണ്ട് എന്നെ ക്രൂരമായി അടിച്ചു. എനിക്കെന്‍റെ സ്വാതന്ത്ര്യം തിരികെ വേണം. അതുകൊണ്ടാണ് അച്ഛനെ കൊലപ്പെടുത്തിയത്” സുഹൃത്തുക്കളെ കാണുന്നതിനും സമൂഹമാധ്യമങ്ങള്‍…

Read More

ബിലേക്കഹള്ളിയിൽ റോഡ് അടച്ചതോടെ ബെന്നാർഘട്ടെ റോഡിൽ വൻ ഗതാഗതക്കുരുക്ക്..

ബെംഗളൂരു: മെട്രോ നിർമാണത്തെ തുടർന്നു ഫോർട്ടിസ് ആശുപത്രി മുതൽ ഡയറി സർക്കിൾ വരെ റോഡ് തകർന്നു കിടക്കുകയാണ്. ഇതിനു പിന്നാലെയാണ് ബിലേക്കഹള്ളിയിൽ നിന്നു വിജയബാങ്ക് ലേഔട്ടിലേക്കുള്ള പ്രധാന റോഡ് കഴിഞ്ഞ ദിവസം വെട്ടിപ്പൊളിച്ചത്. റോഡ് അടച്ചതോടെ കൂനിന്മേൽ കുരുവെന്നപോലെ ബെന്നാർഘട്ടെ റോഡിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ബിഎംടിസി ബസിൽ ഇവിടെ 2 കിലോമീറ്റർ പിന്നിടാൻ പലപ്പോഴും അരമണിക്കൂറിലേറെ വേണ്ടിവരുന്നു. ബെന്നാർ‌ഘട്ടെ റോഡ് ടാർ ചെയ്യാൻ പോലും അധികൃതർ തയാറാകുന്നില്ലെന്നും ആരോപണമുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡ് വീതി കൂട്ടി ടാർ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം. മെട്രോ നിർമാണത്തിന്റെ ഭാഗമായി ജയദേവ മേൽപാലം…

Read More

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു!!

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു. ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കാർഡുകൾ ഒഴിവാക്കുന്നതിനുമായാണ് എസ്.ബി.ഐ.യുടെ ഈ നീക്കം. കാർഡുകൾ ഇല്ലാതെ തന്നെ എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കാനും വ്യാപാര സ്ഥാപനങ്ങളിൽ പണം കൈമാറാനും കഴിയുമെന്ന് എസ്.ബി.ഐ. ചെയർമാൻ രജ്നീഷ് കുമാർ ചൂണ്ടിക്കാട്ടി. എസ്.ബി.ഐ. ഉപഭോക്താക്കളിൽ നിരവധി ആളുകൾ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് ഏകദേശം 90 കോടി ഡെബിറ്റ് കാർഡുകളും മൂന്നു കോടി ക്രെഡിറ്റ് കാർഡുകളുമാണ് ഉള്ളത്. എസ്.ബി.ഐ.യുടെ ‘യോനോ’ പ്ലാറ്റ്ഫോം വഴി രാജ്യത്ത് ഡെബിറ്റ് കാർഡുകളുടെ എണ്ണം കുറയ്ക്കാനാകുമെന്നും…

Read More

“ഇമ്മിണി ബല്യ ബാഗ് “!

ബെംഗളൂരു: മലയാളം മിഷന്റെ “ഇമ്മിണി ബല്യ ബാഗ്”പരിപാടിയുടെ ഭാഗമായി ഡെക്കാൻ കൾചറൽ സൊസൈറ്റി മലയാളം മിഷൻ വിദ്യാർഥികൾ സമാഹരിച്ച പഠന സാമഗ്രികളടങ്ങിയ ബാഗുകൾ അദ്ധ്യാപകർക്ക് സമർപ്പിച്ചു.

Read More

പ്രളയബാധിതർക്ക് സുവർണ്ണ കർണ്ണാടക കേരള സമാജം ഈസ്റ്റ് സോൺ അവശ്യസാധന കിറ്റുകൾ വിതരണം ചെയ്തു.

ബെംഗളൂരു :സുവർണ്ണ കർണ്ണാടക കേരള സമാജം ഈസ്റ്റ് സോൺ കർണ്ണാടകയിലെ ബൈരക്കുപ്പ, ബാവലി, മച്ചൂർ എന്നിവടങ്ങളിലും കേരളത്തിലെ മാനന്തവാടി യിലെ വിവിധ കോളനികളിലും 1300 കിറ്റുകളിലായി ഭക്ഷ്യ സാധനങ്ങളും ,കമ്പിളി,കുട്ടികൾ ക്കുള്ള മരുന്നുകളും വിതരണം ചെയ്തു. സുവർണ്ണകർണ്ണാടക കേരള സമാജം ഈസ്റ്റ് സോൺ കൺവീനർ ഹാപ്പി കുര്യൻ, വൈസ് ചെയർമാൻ കബീർ എൻ എച്ച് ,ജോയിന്റ് ട്രഷറർ ശ്രീകാന്ത് ടി. ട്രാൻസ് മാനിക്യൂൻ എം.ഡി. സി ബി വർഗ്ഗീസ് ,സാമൂഹിക പ്രവർത്തകരായ പവിത്ര, സോനിനി എന്നിവർ നേതൃത്വം നൽകി കർണ്ണാടക ബാലാവകാശ കമ്മീഷൻ ചെയർമാൻ…

Read More

നഗരത്തിൽ ഇന്നു കൂടി കനത്ത മഴക്ക് സാദ്ധ്യത.

ബെംഗളൂരു: ഇന്നുകൂടി ബംഗളൂരുവിൽ വ്യാപക മഴയ്ക്ക് സാധ്യത രണ്ടുദിവസമായി നഗരത്തിൽ പലയിടത്തും ഇടവിട്ട് മഴ ലഭിച്ചിരുന്നു തിങ്കളാഴ്ച സോമഷെട്ടി ഹളളിയിൽ 47 മില്ലിമീറ്ററും ഹെസറുഘട്ടയിൽ 39ഖ്യം ദാസരഹള്ളിയിൽ 30 യശ്വന്ത്പുരയിൽ 25 സെന്റിമീറ്റർ മഴ ലഭിച്ചു . മഴയെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ ഗതാഗത കുരുക്ക് രൂപപ്പെട്ടു. റോഡിലേക്ക് വെള്ളം കയറി ഹൊസൂർ റോഡ് ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിന് ടോൾ ഗേറ്റിന് സമീപം വൻ ഗതാഗത കുരുക്ക് രൂപപ്പെട്ടു. വാഹനങ്ങൾ മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി. മടിവാള മാർക്കറ്റിനു സമീപം ഓടയിൽ നിന്നുള്ള മലിന…

Read More
Click Here to Follow Us