ബെംഗളൂരു: ഹെന്നൂരിൽ സ്വന്തം മകൾക്കെതിരെ പിതാവിന്റെ ലൈംഗികാതിക്രമം: അമ്മയുടെ പരാതിയില്‍ പിതാവിനെതിരെ കേസ്; ഒളിവിൽ പോയ പിതാവിനെ തേടി പോലീസ്. പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപിച്ചെന്ന അമ്മയുടെ പരാതിയിൽ പിതാവിനെതിരെ പോലീസ് കേസെടുത്തു. ഒക്ടോബർ 19നാണ് ഭർത്താവ് മകളെ പീഡിപ്പിച്ചതായി യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. മകളെ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് തടയാൻ ശ്രമിച്ചെങ്കിലും യുവതിയെ തള്ളിമാറ്റി മുറി അടച്ച് മകളെ പീഡിപ്പിക്കുകയായിരുന്നു. അതേസമയം, പീഡനവിവരം പുറത്ത് അറിഞ്ഞാലുണ്ടാകുന്ന നാണകേട് മൂലമാണ് തുറന്ന് പറയാതിരുന്നതെന്നാണ് യുവതി പറയുന്നത്. എന്നാൽ…
Read MoreYear: 2019
പീനിയയിൽ ഓൺലൈൻ ട്രെയിൻടിക്കറ്റ് തട്ടിപ്പ് കേന്ദ്രം; 12 ലക്ഷത്തിന്റെ ടിക്കറ്റുകൾ പിടിച്ചെടുത്തു
ബെംഗളൂരു: പീനിയയിൽ ഓൺലൈൻ ട്രെയിൻടിക്കറ്റ് തട്ടിപ്പ് കേന്ദ്രം; 12 ലക്ഷത്തിന്റെ ടിക്കറ്റുകൾ പിടിച്ചെടുത്തു. ഓൺലൈൻ ട്രെയിൻടിക്കറ്റ് തട്ടിപ്പ് സംഘത്തിന്റെ കേന്ദ്രത്തിൽ റെയിൽവേ സംരക്ഷണസേന (ആർ.പി.എഫ്.) നടത്തിയ റെയ്ഡിൽ 12,57,500 രൂപയുടെ ടിക്കറ്റുകൾ പിടിച്ചെടുത്തു. സംഘത്തിന്റെ പീനിയ വ്യവസായമേഖലയിലെ കേന്ദ്രത്തിൽനിന്നാണ് ടിക്കറ്റുകൾ പിടിച്ചത്. ഐ.ആർ.സി.ടി.സി. വെബ്സൈറ്റ് വഴിയായിരുന്നു ഇവർ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നത്. ടിക്കറ്റ് ബുക്കുചെയ്യുന്നതിനായി 37 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയിരുന്നതായി കണ്ടെത്തി. ഇൻസ്പെക്ടർമാരായ ആർ.ഡി. സമുദ്രെ, അഖിലേഷ് തിവാരി എന്നിവരുടെ നേതൃത്വത്തിലുള്ള ആർ.പി.എഫ്. സംഘമാണ് റെയ്ഡ് നടത്തിയത്. വ്യാജ അക്കൗണ്ടുകളുപയോഗിച്ച് ടിക്കറ്റുകൾ ബുക്കുചെയ്യുന്നതായി ആർ.പി.എഫ്.…
Read Moreസഖ്യ സര്‍ക്കാരിനെ വീഴ്ത്താന്‍ ചുക്കാന്‍ പിടിച്ചത് അമിത് ഷാ നേരിട്ട്,വിഷയം വെളിപ്പെടുത്തുന്ന യെദിയൂരപ്പയുടെ ശബ്ദ സന്ദേശം പുറത്ത്;രാഷ്ട്രീയ വിവാദം കത്തുന്നു.
ബെംഗളുരു∙ കർണാടകയിലെ കോണ്‍ഗ്രസ്– ജെഡിഎസ് സഖ്യ സർക്കാരിനെ പുറത്താക്കാന്‍ കരുനീക്കങ്ങളെല്ലാം നടത്തിയത് ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായാണെന്നു വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ് പുറത്ത്. കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയുടെ ശബ്ദമാണു ശബ്ദരേഖയിലുള്ളത്. എച്ച്.ഡി.കുമാരസ്വാമി നേതൃത്വം നൽകിയ കോൺഗ്രസ്– ജനതാദൾ സെക്കുലർ സഖ്യ സർക്കാരിനെ താഴെയിറക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയതും, എല്ലാം തയാറാക്കിയതും അമിത് ഷായാണെന്നാണു ശബ്ദരേഖയിൽ പറയുന്നത്. ബിജെപി സർക്കാര്‍ അധികാരത്തിലെത്തി 100 ദിവസം പൂർത്തിയാക്കുമ്പോഴാണു മുഖ്യമന്ത്രിയുടെ ഓഡിയോ ക്ലിപ് പുറത്തായത്. എന്നാൽ പാർട്ടിയുടെ താല്‍പര്യങ്ങൾ ബിജെപി പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നെന്നാണു മുഖ്യമന്ത്രി…
Read Moreമഡിവാളയിൽ നിന്ന് തലശ്ശേരി വഴി കണ്ണൂരിലേക്ക് തിരിച്ച അശോക ബസ് അപകടത്തിൽ പെട്ടു;ആളപായമില്ല;യാത്രക്കാർ പെരുവഴിയിൽ.
ബെംഗളൂരു : ഇന്ന് രാവിലെ നഗരത്തിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട അശോക ബസ് അപകടത്തിൽ പെട്ടു. രാവിലെ 7.45 ന് മഡിവാളയിൽ നിന്നും പുറപ്പെട്ട ബസ് ചന്നപട്ടണക്ക് സമീപത്ത് വച്ചാണ് അപകടത്തിൽ പെട്ടത്. ചന്നപട്ടണ സിഗ്നലിന് സമീപം മറ്റൊരു കർണാടക ആർ ടി സി ബസ് ഇടിച്ച് തെറിപ്പിച്ച ഇരുചക്രവാഹനക്കാരൻ അശോക ബസിന്റെ അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ബൈക്ക് യാത്രക്കാരന് കാര്യമായ പരിക്കില്ല, എന്നാൽ കഴിഞ്ഞ 3-4 മണിക്കൂറായി സ്വകാര്യ ബസിനെ ചന്നപട്ടണ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരിക്കുകയാണ്…
Read Moreസ്കാനിയ ബസുകൾ കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് അയക്കില്ലെന്ന് കേരള ആർ.ടി.സി.!!
ബെംഗളൂരു: ഫിനാൻസ് കമ്പനി അധികൃതർ പിടിച്ചെടുക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ സ്കാനിയ ബസുകൾ കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് അയക്കില്ലെന്ന് കേരള ആർ.ടി.സി. അധികൃതർ പറഞ്ഞു. കേരള ആർ.ടി.സി.യുടെ മറ്റൊരു വാടക ബസ് കൂടി വായ്പതിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഫിനാൻസ് കമ്പനി പിടിച്ചെടുത്തിരുന്നു. വ്യാഴാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ ബെംഗളൂരു സാറ്റലൈറ്റ് സ്റ്റാൻഡിലെത്തിയ മൾട്ടി ആക്സിൽ സ്‌കാനിയ ‘ടി.എൽ.-മൂന്ന്’ ബസാണ് പിടിച്ചെടുത്തത്.
Read Moreസ്വകാര്യമേഖലയിലെ ജോലികൾക്ക് കന്നഡികർക്ക് മുൻഗണന നൽകുമെന്ന് സർക്കാർ!!
ബെംഗളൂരു: സംസ്ഥാനത്ത് സ്വകാര്യമേഖലയിലെ ജോലികൾക്ക് കന്നഡികർക്ക് മുൻഗണന എന്ന നയം കൊണ്ടുവരാനൊരുങ്ങി സർക്കാർ. സ്വകാര്യമേഖലയിൽ കന്നഡികർക്ക് സംവരണംവേണമെന്ന് ശഠിക്കുന്നതിനുപകരം മുൻഗണന നൽകണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കന്നഡികർക്ക് മുൻഗണന നൽകണമെന്ന് സ്വകാര്യ കമ്പനികളോട് ആവശ്യപ്പെടുമെന്ന് നിയമമന്ത്രി ജെ. മധുസ്വാമി പറഞ്ഞു. സ്വകാര്യമേഖലയിൽ കന്നഡികർക്ക് സംവരണം വേണമെന്ന് 1983-ൽ സരോജിനി മഹിഷി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടും മാറിമാറിവന്ന സർക്കാരുകൾ റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കന്നഡ വികസന അതോറിറ്റി ചെയർമാൻ എസ്.ജി. സിദ്ധരാമയ്യ പറഞ്ഞു. 2017-ൽ കോൺഗ്രസ് സർക്കാർ സരോജിനി മഹിഷി…
Read Moreകേരള ആർ.ടി.സി.യുടെ മറ്റൊരു സ്കാനിയ ബസ് കൂടി ഫിനാൻസ് കമ്പനി പിടിച്ചെടുത്തു!!
ബെംഗളൂരു: കേരള ആർ.ടി.സി.യുടെ മറ്റൊരു വാടക ബസ് കൂടി വായ്പതിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഫിനാൻസ് കമ്പനി പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ ബെംഗളൂരു സാറ്റലൈറ്റ് സ്റ്റാൻഡിലെത്തിയ മൾട്ടി ആക്സിൽ സ്‌കാനിയ ‘ടി.എൽ.-മൂന്ന്’ ബസാണ് പിടിച്ചെടുത്തത്. വായ്പതിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ബെംഗളൂരുവിൽനിന്ന് സേലം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ‘ടി.എൽ.-അഞ്ച്’ സ്കാനിയ ബസ് ഫിനാൻസ് കമ്പനിയധികൃതർ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. വ്യാഴാഴ്ച വൈകീട്ട് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിലെത്തിയാണ് ബസ് കൊണ്ടുപോയത്. ഫിനാൻസ് കമ്പനി അധികൃതർ പിടിച്ചെടുക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ സ്കാനിയ ബസുകൾ…
Read Moreഐ.എം.എ. ജൂവലറി തട്ടിപ്പിനുപിന്നാലെ നഗരത്തിൽ കോടികളുടെ മറ്റൊരു നിക്ഷേപത്തട്ടിപ്പ്!!
ബെംഗളൂരു: നഗരത്തിൽ ഐ.എം.എ. ജൂവലറി തട്ടിപ്പിനുപിന്നാലെ കോടികളുടെ മറ്റൊരു നിക്ഷേപത്തട്ടിപ്പുകൂടി പുറത്തായി. നഗരത്തിലെ കാൻവ സൗഹാർദ സഹകരണസൊസൈറ്റി ലിമിറ്റഡിന്റെ പേരിലാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്. സൊസൈറ്റി എം.ഡി. നഞ്ചുണ്ടയ്യ, സി.ഇ.ഒ. പ്രക്താത്, ഭാര്യ പൂജ എന്നിവരെപ്പറ്റി യാതൊരു വിവരവുമില്ലെന്നാരോപിച്ച് വ്യാഴാഴ്ച നിക്ഷേപകർ സൊസൈറ്റിക്കുമുന്നിൽ പ്രതിഷേധപ്രകടനം നടത്തി. ജീവനക്കാരോട് തട്ടിക്കയറാൻശ്രമിച്ച പ്രതിഷേധക്കാരെ പോലീസെത്തിയാണ് നിയന്ത്രിച്ചത്. നിക്ഷേപിച്ച പണം തിരികെലഭിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 12,000-ത്തോളംപേരാണ് സൊസൈറ്റിയിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. കോടികളുടെ നിക്ഷേപമുള്ള സൊസൈറ്റിയാണിതെന്ന് പോലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ബസവേശ്വരനഗർ പോലീസ് കേസെടുത്തു.
Read Moreചുണ്ടില്‍ സിഗരറ്റുമായി കിടിലൻ ലുക്കിൽ നസ്രിയ!!
വിവാഹശേഷം ഫഹദ് ഫാസിലും നസ്രിയയും ഒന്നിക്കുന്ന ‘ട്രാന്‍സി’ന്‍റെ മറ്റൊരു പോസ്റ്റര്‍ കൂടി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മുന്‍പ് പുറത്തുവന്ന ഓടുന്ന, ചാടുന്ന, നൃത്തം ചെയ്യുന്ന ഫഹദിന്‍റെ വിവിധ ഭാവങ്ങളുമായുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നതാണ്. എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്തുവിട്ട പോസ്റ്ററിലെ നസ്രിയയുടെ കിടിലൻ ലുക്ക് സിനിമാപ്രേമികള്‍ ഹൃദയത്തിലേറ്റിയിരിയ്ക്കുകയാണ്. ട്രാന്‍സിന്‍റെ മൂന്നാമത്തെ പോസ്റ്ററാണിത്. മറ്റ് പോസ്റ്ററുകളിലെല്ലാം നിറഞ്ഞുനിന്നിരുന്നത് ഫഹദ് ആയിരുന്നെങ്കില്‍ ഇത്തവണ അതില്‍നിന്ന് വ്യത്യസ്തമായി നസ്രിയയാണ് പോസ്റ്ററിലെ താരം. നസ്രിയയുടെ വിവിധ ഭാവത്തിലുള്ള ചിത്രങ്ങള്‍ ചേര്‍ത്തുള്ള ഈ പോസ്റ്ററും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫഹദ് ഫാസിലും…
Read Moreസുമലതയുടെ ഇടപെടൽ ഫലം കണ്ടു; സ്ത്രീകൾക്ക് പ്രത്യേക കോച്ചുകളുമായി ബെംഗളൂരു – മൈസൂരു മെമു സർവീസ് ആരംഭിച്ചു
ബെംഗളൂരു: കെ.എസ്.ആർ. ബെംഗളൂരു – മൈസൂരു മെമു (66551) തീവണ്ടി സ്ത്രീകൾക്ക് പ്രത്യേക കോച്ചുകളുമായി സർവീസ് ആരംഭിച്ചു. മാണ്ഡ്യ റെയിൽവേ സ്റ്റേഷനിൽ സുമലത അംബരീഷ് എം.പി. ഫ്ളാഗ് ഓഫ് ചെയ്തു. 16 കോച്ചുകളുള്ള തീവണ്ടിയിൽ രണ്ടുകോച്ചുകൾ ഇനി സ്ത്രീകൾക്ക് മാത്രമായിരിക്കും. തീവണ്ടിയിൽ സ്ത്രീകൾക്കായി പ്രത്യേകം കോച്ചുവേണമെന്നത് ദീർഘകാലമായുള്ള ആവശ്യമായിരുന്നു. അടുത്തിടെ ബെംഗളൂരുവിൽ എം.പി.മാരും ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജരുമായി നടത്തിയ ചർച്ചയിൽ സുമലത ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
Read More