ബെംഗളൂരു : ശിവമൊഗ്ഗയിലെ ഭദ്രാവതിയിൽ തെരുവു നായയുടെ വാലിൽ പടക്കം കെട്ടി തീ കൊളുത്തി ദീപാവലി ആഘോഷിച്ച 3 യുവാക്കൾ ക്കെതിരെ കേസെടുത്തു. വാലിൽ തീപിടിച്ച്പേടിച്ചോടുന്ന നായയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ശിവമൊഗ്ഗ ആനിമൽ റെസ്ക്യു ക്ലബിന്റെ നേതൃത്വത്തിൽ പരാതി നൽകിയത്. മിഥുൻ (21) ,ഭരത് (20), നിതിൻ (20) എന്നിവർക്കെതിരെ പോലീസ് കേസ് റെജിസ്റ്റർ ചെയ്തു. ശരീരത്തിൽ പൊള്ളലേറ്റ നായയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Read MoreYear: 2019
ഭക്തരുടെ പണവും സ്വർണാഭരണങ്ങളും കവർന്ന പൂജാരിമാരെ പൊക്കി പോലീസ്.
ബെംഗളൂരു : ഭക്തരുടെ വീട്ടിൽനിന്ന് 8 ലക്ഷം രൂപയുടെ സ്വർണവും പണവും കവർന്ന കേസിൽ രണ്ടു പൂജാരിമാർ അറസ്റ്റിലായി. ശ്രീരാം പുര സ്വദേശി ലക്ഷ്മൺ (42) ചിക്കബല്ലാ പുര സ്വദേശി നാഗരാജ (38) എന്നിവരാണ് പിടിയിലായത്. സാംബികെഹള്ളി സ്വദേശി പവൻ ഗൗഡയുടെ വീടിൻറെ താക്കോൽ കൈവശപ്പെടുത്തി ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമ്മിച്ചതായിരുന്നു കവർച്ച.
Read More2 മാസത്തിന് ശേഷം നാടുകാണി ചുരം വഴി കെ.എസ്.ആർ.ടി.സിയുടെ സർവീസ് പുന:സ്ഥാപിച്ചു.
ബെംഗളൂരു : പ്രളയ ദുരന്തത്തെ തുടർന്ന് നിർത്തിവച്ചിരുന്ന നാടുകാണി ചുരം വഴിയുള്ള കേരള ആർ ടി സി ബസ് സർവീസ് രണ്ടുമാസത്തിനുശേഷം പുനസ്ഥാപിച്ചു. ബംഗളൂരുവിൽ നിന്നുള്ള നിലമ്പൂർ ,ഗുരുവായൂർ ,തൃശൂർ, കോട്ടയം, പാലാ, ഡീലക്സ് ബസ് സർവീസുകളാണ് ഗൂഡല്ലൂർ നാടുകാണി ചുരം വഴി സർവീസ് പുനരാരംഭിച്ചത്. ചുരം പാതയിലൂടെ ഈ മാസം അഞ്ചു മുതൽ വാഹന ഗതാഗതം പുനരാരംഭിച്ചു ഇരുന്നെങ്കിലും രാത്രി സർവീസിന് അനുമതി നൽകിയിരുന്നില്ല. ബാംഗ്ലൂരിൽ നിന്നും മൈസൂരിൽ നിന്നും നാടുകാണി ചുരം വഴിയുള്ള ബസ്സുകൾ കൽപ്പറ്റ, താമരശ്ശേരി, മുക്കം ,അരീക്കോട്, പെരിന്തൽമണ്ണ…
Read More50 വർഷം മുൻപ് ‘മരിച്ച’ വ്യക്തി ഈ വർഷത്തെ ദീപാവലി കുടുംബത്തിനൊപ്പം ആഘോഷിച്ചു.
ബെംഗളൂരു : 50 വർഷം മുൻപ് ‘മരിച്ച’ വ്യക്തി ഈ വർഷത്തെ ദീപാവലി കുടുംബത്തിനൊപ്പം ആഘോഷിച്ചു. കർണാടകയിലെ ചിത്രനായകനഹള്ളിയിലാണു വേറിട്ട സംഭവം. അരനൂറ്റാണ്ട് മുൻപ് മുപ്പതാം വയസിൽ സന്ന എരണ്ണ മരിച്ചുവെന്നാണ് എല്ലാവരും കരുതിയത്. അന്ന് വീട്ടുകാർ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ഇയാളെ ആന്ധ്രയിൽ കണ്ടതായി കുടുംബത്തിന് വിവരം ലഭിച്ചു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണമാണ് സത്യം പുറത്തെത്തിച്ചത്. ഇപ്പോൾ 80 വയസ്സുണ്ട് സന്ന എരണ്ണയ്ക്ക്. മുപ്പതുവയസുള്ളപ്പോൾ ഇയാളെ കാണാതായി. വീട്ടുകാരും നാട്ടുകാരും ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ആ സമയത്താണു…
Read More“മനുഷ്യനെ മനുഷ്യനായി കാണുന്ന വ്യക്തിയാണ് അനില്‍ രാധാകൃഷ്ണ മേനോന്‍”അപമാനിതനാക്കപ്പെട്ട സിനിമ താരം ബിനീഷ് ബാസ്റ്റിന്‍റെ വീഡിയോ പുറത്ത്;മറുപടിയുമായി താരം ഫേസ്ബുക്ക് ലൈവില്‍;വിവാദത്തിന് പിന്നില്‍ എന്ത് ?
ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയും മറ്റു മാധ്യമങ്ങളും മറ്റു പ്രധാന വിഷയങ്ങള്‍ മാറ്റിവച്ചു ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് ഒരു മെഡിക്കല്‍ കോളേജില്‍ വച്ച് ബിനീഷ് ബാസ്റ്റിന്‍ എന്നാ സിനിമാ താരത്തെ സംവിധായകന്‍ ആയ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ചത്. ഈ വിഷയത്തെ അധികരിച്ച് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച തുടരുകയാണ്,അതെ സമയം മറ്റൊരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ് അതില്‍ ഈ സിനിമാതാരം അനില്‍ രാധാകൃഷ്ണ മേനോനെ പുകഴ്തുന്നതയാണ് കാണിക്കുന്നത്. ഇദ്ധേഹം നല്ല മനുഷ്യന്‍ ആണെന്നും മനുഷ്യനെ മനുഷ്യനായി കാണുന്ന ആള്‍ ആണെന്നും ബിനീഷ്…
Read Moreമറ്റ് പാർട്ടികളിലേക്ക് ചേക്കേറാൻ തക്കം പാർത്തിരിക്കുന്ന അസംതൃപ്തരെ മലേഷ്യയിൽ കൊണ്ട് പോയി അനുനയിപ്പിക്കാനുള്ള കുമാരസ്വാമിയുടെ ശ്രമം പൊളിഞ്ഞു.
ബെംഗളൂരു : ജനതാദൾ എസിൽ നിന്നും ബിജെപിയിലേക്കും കോൺഗ്രസിലേക്കും കൂറുമാറാൻ ഒരുങ്ങുന്ന അസംതൃപ്തരെ മലേഷ്യയിലേക്ക് കൊണ്ടുപോയി അനുനയിപ്പിക്കാൻ നിയമസഭാകക്ഷി നേതാവ് കുമാരസ്വാമി നടത്തിയ ശ്രമം പാളി . ഡിസംബർ അഞ്ചിന് 15 നിയമസഭാ മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജെഡിഎസ് സിൽ ഒരു വിഭാഗം എംഎൽഎമാരും എം എൽ സി മാരും കൂറുമാറ്റ നീക്കം നടത്തുന്നത്. ഇന്ന് മലേഷ്യയിലേക്ക് പോകാനായി ടിക്കറ്റും താമസ സൗകര്യവും മറ്റും ഒരുക്കിയിരുന്നു എന്നാൽ ഇവർ ക്ഷണം നിരസിച്ചതിനാൽ നീക്കം പരാജയപ്പെട്ടു. രാജി ഭീഷണി മുഴക്കി നേതൃത്വത്തിന് എതിരെ രംഗത്ത്…
Read More13000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി കോഗ്നിസെൻറ്.
ബെംഗളൂരു : പ്രമുഖ ഐടി സേവന കമ്പനി കോഗ്നിസെൻറ് ഏതാനും മാസങ്ങൾക്കുള്ളിൽ 13000 പേരെ പിരിച്ചുവിടുന്നു. സമൂഹമാധ്യമങ്ങൾ ക്ക് വേണ്ടി ഉള്ളടക്ക പരിശോധന നടത്തുന്ന ജോലിയിൽ നിന്ന് പിന്മാറുന്നതോടെയാണ് 6000 പേരുടെ ജോലി നഷ്ടമാവുക. മറ്റു ചില വിഭാഗങ്ങളിൽ ബിസിനസ് പുനക്രമീകരണം നടത്തുന്നത് വഴി 7000 പേരെയും ഒഴിവാക്കേണ്ടി വരും. യുഎസ് ആസ്ഥാനമായ കമ്പനിക്ക് ആകെ 2.9 ലക്ഷം ജീവനക്കാരാണ് ഉള്ളത്. ഇതിൽ രണ്ടു ലക്ഷവും ഇന്ത്യയിലാണ്. ഏത് രാജ്യങ്ങളിൽ എത്ര പേരെ വീതം ആണ് തീരുമാനം ബാധിക്കുക എന്ന് വ്യക്തമല്ല. ജൂലൈ സെപ്റ്റംബർ…
Read Moreകേരള ആർ.ടി.സി.ക്ക് മറ്റൊരു നാണക്കേടു കൂടി! ഇന്ന് 5 മണിക്ക് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന സ്കാനിയ ബസ് സർവ്വീസ് റദ്ദാക്കി;കാരണം കേട്ടാൽ മൂക്കത്ത് വിരൽ വച്ചു പോകും!
ബെംഗളൂരു : നാളെ കർണാടക രാജ്യോത്സവയെ തുടർന്ന് നഗരത്തിൽ അവധി ഉള്ളതിനാൽ തുടർച്ചയായി 3 ദിവസം അവധി ലഭിക്കും എന്ന കാരണത്താൽ നിരവധി ആളുകൾ ആണ് ഇന്ന് തിരിക്കുന്നത് . സർക്കാർ സ്വകാര്യ ബസുകളിൽ ഒന്നും ടിക്കറ്റ് കിട്ടാനില്ല, അങ്ങനെയുള്ള ഈ ദിവസം, നഗരത്തിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സ്കാനിയ സർവ്വീസ് റദ്ദാക്കി കേരള ആർ.ടി.സി. വൈകുന്നേരം 6.30 ഓടെയാണ് ബസ് സർവ്വീസ് റദ്ദാക്കിയ സന്ദേശം യാത്രക്കാരുടെ മൊബൈലുകളിൽ എത്തിയത്. പകരം ഡീലെക്സ് സർവ്വീസ് ഏർപ്പെടുത്തുമെന്നും കെ.എസ്.ആർ.ടി.സി ഉറപ്പ് നൽകിയിരുന്നു. ദസറ അവധിക്ക് തൊട്ടു മുൻപും…
Read Moreമത്സ്യത്തൊഴിലാളിയെ ഭാഗ്യം തേടിയെത്തിയത് ഛർദ്ദിലിന്‍റെ രൂപത്തില്‍!!
ഒരു പാവപ്പെട്ട മത്സ്യത്തൊഴിലാളിയെ ഭാഗ്യം തേടിയെത്തിയത് തിമിംഗലത്തിന്‍റെ ഛർദ്ദിയുടെ രൂപത്തിൽ. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരിക്കുമെങ്കിലും ഇത് നടന്ന സംഭവമാണ്. തായ് ലന്‍ഡ് സ്വദേശിയായ ജുംറാസ് തിയോഖട്ട് എന്ന മത്സ്യത്തൊഴിലാളിക്കുണ്ടായ ഒരനുഭവമാണിത്. തായ് ലന്‍ഡിലെ കോ സമുവായ് കടല്‍ത്തീരത്ത് കൂടി നടക്കവേയാണ് ജുംറാസിനെ ഭാഗ്യം തേടിയെത്തിയത്. വിചിത്രമായ ആകൃതിയില്‍ കല്ലുപോലുള്ള ഒരു വസ്തു കടല്‍ത്തീരത്ത് കിടക്കുന്നത് പെട്ടെന്നാണ് ജുംറാസിന്‍റെ ശ്രദ്ധയില്‍പെട്ടത്. അതെടുത്ത് നോക്കിയെങ്കിലും അയാള്‍ക്ക് ഒന്നും മനസിലായില്ല. എങ്കിലും എന്തോ പ്രത്യേകതയുള്ള കല്ലാണിതെന്ന് സംശയം തോന്നിയ ജുംറാസ് അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. അധികാരികള്‍ എത്തുകയും ആ…
Read Moreടാർ ചെയ്യാതെ അതിവേഗത്തിൽ മെറ്റലും കല്ലുമിട്ട് തട്ടികൂട്ടി കുഴികളടച്ച് ബി.ബി.എം.പി
ബെംഗളൂരു: ടാർ ചെയ്യാതെ അതിവേഗത്തിൽ മെറ്റലും കല്ലുമിട്ട് തട്ടികൂട്ടി കുഴികളടച്ച് ബി.ബി.എം.പി. നഗരത്തിലെ റോഡുകളിലെ കുഴിയടയ്ക്കുന്നത് ടാർ ചെയ്യാതെ മെറ്റലും കല്ലുമിട്ട് തട്ടികൂട്ടിയാണെന്ന് പരക്കെ ആരോപണം. നവംബർ പത്തിന് മുമ്പ് റോഡുകളിലെ കുഴികൾ എല്ലാം അടയ്ക്കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) മേയർ ഗൗതം കുമാർ അറിയിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് കുഴികൾ തിരക്കിട്ട് അടയ്ക്കാൻ തുടങ്ങിയത്. പലയിടത്തും ടാറിങ് നടത്തുന്നില്ല. ആർ.ടി. നഗർ, ഹൊസ റോഡ്, വിദ്യാരണ്യപുര, കൊടികെഹള്ളി തുടങ്ങിയ ഭാഗങ്ങളിലേ റോഡുകളിലെ കുഴികൾ എല്ലാം ടാർ ചെയ്യാതെ തന്നെ മൂടുകയാണ്. എന്നാൽ, മെറ്റലും മറ്റും…
Read More