ബസ് യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത‍;നൈസ് റോഡ്‌ വഴിയുള്ള സര്‍വീസ് പുനരാരംഭിക്കാന്‍ തയ്യാറായി ബി.എം.ടി.സി;റൂട്ട് സര്‍വേ പൂര്‍ത്തിയായി.

ബെംഗളൂരു:നഗരത്തിനെ ഒരു അറ്റത്ത് മറ്റേ അറ്റത്തേക്ക് ജോലിക്കോ പഠനത്തിനോ ആയി യാത്ര ചെയ്യുന്നവര്‍ക്ക് ഇതൊരു സന്തോഷ വാര്‍ത്തയാണ്.നൈസ് റോഡ്‌ വഴിയുള്ള ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ ബി എം ടി സി ഒരുങ്ങുന്നു.

ബന്നാര്‍ ഘട്ട റോഡ്‌,ഇലക്ട്രോണിക് സിറ്റി,കനകപുര റോഡ്‌,മൈസുരു റോഡ്‌,മാഗടി റോഡ്‌,തുമുകുരു റോഡ്‌ എന്നിവയെ ബന്ധിപ്പിക്കുന്ന നൈസ് റോഡിലൂടെയുള്ള സര്‍വീസ് ആരംഭിക്കാനുള്ള റൂട്ട് സര്‍വേ നടപടികള്‍ ബി എം ടി സി പൂര്‍ത്തിയാക്കി.

  ഈ ഞായറാഴ്ച ബെംഗളൂരു നമ്മ മെട്രോയിൽ സൗജന്യ യാത്ര

2013 ല്‍ വിജയനഗറിന്റെയും ഇലക്ട്രോണിക് സിറ്റിയുടെയും ഇടയില്‍ നൈസ് റോഡ്‌ വഴി ബി എം ടി സി ലോ ഫ്ലോര്‍ ബസ് സര്‍വീസ് നടത്തിയിരുന്നു എങ്കിലും നൈസ് റോഡിലെ ഉയര്‍ന്ന ടോള്‍ നിരക്ക് കാരണം ആനുപാതികമായി ബസ് ടികെറ്റ് ചാര്‍ജ് വര്‍ദ്ധിക്കുകയും യാത്രക്കാര്‍ കുറയുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു ചെറിയ ബൈക്ക് അപകടം, തൊട്ടുപിന്നാലെ തെരുവ് യുദ്ധക്കളമായി; സിസിടിവി ദൃശ്യങ്ങൾ നോക്കി ആളുകളെ പൊക്കി പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
[masterslider id="10"]

Related posts