മറ്റൊരു”സാലമരാഡ തിമ്മക്ക”.മരിച്ച ഭർത്താവിന്റെ ഓർമ്മ നിലനിർത്താൽ നഗരത്തിൽ 73000 മരങ്ങൾ വച്ച് പിടിപ്പിച്ച് ഒരു വീട്ടമ്മ.

ബെംഗളൂരു : ഇന്ന് കർണാടകക്കാരിയായ സാലമരാട (മരങ്ങളുടെ അമ്മ) തിമ്മക്കയെ എല്ലാവരും അറിയും, ലോകത്തെ സ്വാധീനിച്ച 100 വനിതകളിൽ ഒരാൾ, രാജ്യം പത്മശ്രീ നൽകി ആദരിച്ച തിമ്മക്ക തങ്ങൾക്ക് മക്കൾ ഇല്ലാത്ത വിഷമത്തിലാണ് മരങ്ങൾ വച്ച് പിടിപ്പിച്ചത് എങ്കിൽ, 2005 ൽ തന്റെ ഭർത്താവ് നഷ്ടപ്പെട്ടതോടെ ആ ഓർമ്മക്ക് മുന്നിൽ ഇതുവരെ 73000 മരങ്ങൾ വച്ചു പിടിപ്പിച്ച് പരിപാലിച്ച് പോരുകയാണ് കോറമംഗലക്കടുത്ത് ഈജിപുരയിൽ താമസിക്കുന്ന ജാനറ്റ് യേഗ്നേശ്വരൻ.

തന്റെ ഭർത്താവിന്റെ മരണത്തോടെ ഒറ്റക്കായി മാറിയ ജാനറ്റ് സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ മുന്നിട്ടിറങ്ങുകയായിരുന്നു.

ആദ്യം കോറമംഗലയിലും പിന്നീട് നഗരത്തിന്റ വിവിധ ഭാഗങ്ങളിലും ജാനറ്റ് മരങ്ങൾ വച്ച് പിടിപ്പിച്ചു.

മൈസൂരിൽ താൻ വച്ചുപിടിപ്പിച്ച ചെടി ഇപ്പോൾ ഒരു വൻമരമായി മാറിയത് സന്തോഷം നൽകി എന്ന് ജാനറ്റ് പറയുന്നു.

ഈ വർഷം അവസാനത്തോടെ 75000 മരങ്ങൾ എന്നതാണ് ലക്ഷ്യം, കൂർഗിലും തഞ്ചാവൂരിലും 1000 മരങ്ങൾ വീതം വച്ച് പിടിപ്പിക്കുകയാണ് ഈ വർഷത്തെ മറ്റൊരു ലക്ഷ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us